‘വെളിനെല്ലൂർ പഞ്ചായത്തിലെ വാർഡ് വിഭജനം റദ്ദാക്കണം’
1488885
Saturday, December 21, 2024 6:16 AM IST
വെളിനല്ലൂർ: വെളിനല്ലൂർ പഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ് വിഭജനം റദ്ദാക്കണമെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് വെളിനല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു . സംസ്ഥാന ഡീലീമിറ്റേഷൻ കമ്മീഷന് മണ്ഡലം കമ്മിറ്റി പരാതി നൽകി . നിലവിൽ 17 വാർഡുകളുള്ള വെളിനല്ലൂർ പഞ്ചായത്തിൽ പുതുതായി ചുങ്കത്തറ , പാപ്പലോട് എന്നീ വാർഡുകൾ കൂടി വർധിപ്പിക്കാനാണ് തീരുമാനം .
പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളും ചേർത്തിണക്കി പുതിയ വാർഡുകൾ രൂപീകരിക്കണമെന്ന നിർദ്ദേശമുള്ളപ്പോൾ പഞ്ചായത്തിന്റെ ഒരു ഭാഗത്തു മാത്രമായി രണ്ടു വാർഡുകൾ വരുന്നത് അംഗീകരിക്കാൻ കഴിയില്ല .ചടയമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ജി. ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു .
അസംഘടിത തൊഴിലാളി കോൺഗ്രസ് വെളിനല്ലൂർ മണ്ഡലം പ്രസിഡന്റ് സാജൻ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ചെങ്കുർ സുരേഷ് , കെ .ജി. വിശ്വനാഥൻനായർ , ഓയൂർ നാദിർഷ ,സജീവൻ , സജീവ്ചുങ്കത്ത് , റഹീം , സുദർശനൻ പിള്ള , മീയന ഗോപിനാഥൻ നായർ ,കാളവയൽ ഷിജുകുമാർ , ഡൊമിനിക് ആന്റണി ,വട്ടപ്പാറ സലിം ,പെരുപുറം നിസാർ എന്നിവർ പ്രസംഗിച്ചു .