വിശപ്പ് രഹിത പന്മന: എന്റെ അലമാരയുടെ ഉദ്ഘാടനം നടന്നു
1488906
Saturday, December 21, 2024 6:33 AM IST
ചവറ : പന്മന സ്നേഹസ്പർശം സൗഹൃദകൂട്ടായ്മ അന്നദാനം മഹാദാനം എന്ന ആശയത്തിൽ ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപത്തായി സ്ഥാപിച്ച വിശപ്പ് രഹിത പന്മന എന്റെ അലമാര നാടിന് സമർപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ചവറ പോലീസ് സബ് ഇൻസ്പെക്ടർ എം. അനീഷ് കുമാർ, തേവലക്കര കെ വി എം സ്കൂളിലെ കുരുന്നു വിദ്യാർഥികളും ചേർന്ന് നിർവഹിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം സി. പി. സുധീഷ് കുമാർ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സന്തോഷ് തുപ്പാശേരി, സിദ്ദിഖ് മംഗലശേരി, കൊന്നയിൽ രവി, ഷീല, ഷംനറാഫി, സ്നേഹസ്പർശം സൗഹൃദകൂട്ടായ്മ അംഗങ്ങളായ ആന്റണി മരിയാൻ, സുരേഷ് ഉത്രാടം, പ്രഭ ചിറ്റൂർ, ലേഖ കളരി, റഫീഖ വള്ളികുന്നം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ കോയിവിള ബിഷപ് ജെറോം അഭയ മന്ദിരം മാനേജിങ്ങ് ട്രസ്റ്റികുഞ്ഞച്ചൻ ആറാടൻ, അമ്മവീട് എയ്ഞ്ചൽ വാലി ഡയറക്റ്റർ ഡോ. ഷഫീഖ് ജൗഹരി എന്നിവരെ ആദരിച്ചു.