കൊ​ല്ലം: സ​ഹ​ക​ര​ണ​മേ​ഖ​ല​യ്ക്ക് പി​ന്തു​ണ​യു​മാ​യി ദേ​ശിം​ഗ​നാ​ട് റാ​പ്പി​ഡ് ഡ​വ​ലെ​പ്മെ​ന്‍റ് ആ​ന്‍റ് അ​സി​സ്റ്റ​ന്‍റ്സ് കോ-​ഓ​പറേ​റ്റീ​വ് സൊ​സൈറ്റി​യു​ടെ കീ​ഴി​ലെ ഡ്രീം​സ് മാ​ളി​ൽ ലു​ലു ഡെ​യി​ലി​യും ലു​ലു ക​ണ​ക്ടും തു​റ​ന്നു.

കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടി​യ​ത്താ​ണ് പു​തി​യ ലു​ലു. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സ​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ഷാ​ഹി​ദ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡ്രീം​സ് കോ ​ഓപ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്. ഫ​ത്ത​ഹു​ദീ​ൻ, സെ​ക്ര​ട്ട​റി ഡെ​ന്നി ജോ​ൺ, മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​മ്പ​ർ സോ​ണി പി ​എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്.

കൊ​ട്ടി​യ​ത്തെ ലു​ലു സ​ഹ​ക​ര​ണ​മേ​ഖ​ല​യ്ക്ക് മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് ഊ​ർ​ജ​മേ​കു​മെ​ന്ന് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ​യൂ​സ​ഫ​ലി വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ ജീ​വി​ത​വു​മാ​യി ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ നാ​ടി​ന്‍റെ മു​ന്നോ​ട്ടു​ള്ള പു​രോ​ഗ​തി​ക്ക് നെ​ടു​ം തൂണാ​ണ്. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ സാ​ധ്യ​ത കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട​ണം. സ​ഹ​ക​ര​ണ​മേ​ഖ​ല​യ്ക്ക് പി​ന്തു​ണ ന​ൽ​കേ​ണ്ട​ത് വ്യ​വ​സാ​യ സ​മൂ​ഹ​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്നും ലു​ലു​വി​ന്‍റെ സാ​ന്നി​ധ്യം സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ന് വേ​ഗം പ​ക​രു​മെ​ന്നും എം.​എ യൂ​സ​ഫ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

36 കോ​ടി​യോ​ളം രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ലു​ലു ഗ്രൂ​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. 2 ല​ക്ഷം സ്ക്വ​യ​ർ ഫീ​റ്റി​ലു​ള്ള ഡ്രീം​സ് മാ​ളി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​യി 45000 ചതുരശ്ര അടി വി​സ്തൃ​തി​യി​ലാ​ണ് ലു​ലു ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. 39000 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റും , 6000 സ്ക്വ​യ​ർ ഫീ​റ്റി​ൽ ലു​ലു ക​ണ​ക്ടും ആ​ഗോ​ള ഷോ​പ്പി​ംഗ് അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ക. 600 ല​ധി​കം പേ​ർ​ക്ക് നേ​രി​ട്ടും അ​ല്ലാ​തെ​യും തൊ​ഴി​ൽ ല​ഭി​ക്കും.​ മി​ക​ച്ച വാ​ഹ​ന പാ​ർ​ക്കി​ംഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ കീ​ഴി​ൽ എ​ഞ്ചി​നി​യ​റി​ംഗ് വി​ഭാ​ഗ​വും ഡ്രീം​സ് മാ​ൾ ഓ​പറേ​റ്റ് ചെ​യ്യു​ന്ന മാ​ൾ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു. സൊ​സൈ​റ്റി ആ​ദ്യ​മാ​യി ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​യാ​ണ് ഡ്രീം​സ് മാ​ൾ. ലു​ലു​വി​ന്‍റെ കൂ​ടി സാ​ന്നി​ധ്യ​ത്തോ​ടെ ഈ ​സ്വ​പ്ന പ​ദ്ധ​തി​ക്ക് കൂ​ടു​ത​ൽ തി​ള​ക്കം കൂ​ടു​ക​യാ​ണ്.

ലു​ലു​ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഷ​റ​ഫ് അ​ലി എം.​എ, ലു​ലു ഇ​ന്ത്യ സി​ഇ​ഒ ആ​ൻ​ഡ് ഡ​യ​റ​ക്ട​ർ നി​ഷാ​ദ് എം.​എ, ലു​ലു ഗ്രൂ​പ്പ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ഫ​ഹാ​സ് അ​ഷ​റ​ഫ്, ലു​ലു ഇ​ന്ത്യ ഷോ​പ്പി​ംഗ് മാ​ൾ​സ് ഡ​യ​റ​ക്ട​ർ ഷി​ബു ഫി​ലി​പ്സ്, ലു​ലു ഗ്രൂ​പ്പ് തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​യ് ഷ​ഡാ​ന​ന്ദ​ൻ, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ സു​ധീ​ഷ് നാ​യ​ർ, ബ​യി​ങ്ങ് ഹെ​ഡ് ദാ​സ് ദാ​മോ​ദ​ര​ൻ, ലു​ലു കൊ​ട്ടി​യം ജ​ന​റ​ൽ മാ​നേ​ജ​ർ ഷ​ജ​റു​ദീ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.