‘അദാനി -മോദി അഴിമതി കൂട്ടുകെട്ട് രാജ്യത്തിന് ആപത്ത് ’ ചവറ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നാളെ തുടങ്ങും
1488573
Friday, December 20, 2024 6:45 AM IST
കൊല്ലം: അദാനി-മോദി അഴിമതി കൂട്ടുകെട്ടു രാജ്യത്തിന് ആപത്ത് ആണെന്ന് അദാനി- മോദി കുട്ടുകെട്ടിനെതിരെ സിപിഐ അഞ്ചാലുംമുട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു ജില്ലാ കൗൺസിൽ അംഗം ഡി. സുകേശൻ പറഞ്ഞു.
പ്രതിരോധ മേഖലയിലുൾപ്പടെ കടലാസ് കമ്പനികളുടെ മറവിൽ രാജ്യത്തെ സ്വത്തുക്കൾ കുറുക്ക് വഴിയിലൂടെ അദാനിയ്ക്ക് മുന്നിൽ അടിയറ വയ്ക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത് രാജ്യത്തെ സമ്പത്ത് തകർക്കുന്ന നടപടിയാണ്.
മണ്ഡലം സെക്രട്ടറി ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ എഐറ്റിയുസി കൊല്ലം ജില്ലാ ട്രഷറർ ബി. മോഹൻദാസ്, മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം പി. ഉഷാകുമാരി, മണ്ഡലം കമ്മിറ്റി അംഗം ഡി.രാമചന്ദ്രൻപിള്ള, പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട്, അഞ്ചാലുംമുട് മണ്ഡലം സെക്രട്ടറി ലാൽപ്രകാശ് , മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി റ്റി.ആർ .സന്തോഷ് കുമാർ ,മുബാറക്ക് എന്നിവർ പ്രസംഗിച്ചു.