പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു
1488217
Thursday, December 19, 2024 5:37 AM IST
ചാത്തന്നൂർ : സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു .ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു. ചിറക്കര പഞ്ചായത്തിലെ കണ്ണേറ്റ വാർഡിൽ അപ്പൂപ്പൻ കാവ് ക്ഷേത്രം റോഡിൽ കാട് പിടിച്ച പുരയിടത്തിൽ ശേഖരിച്ചു വച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. റോഡിൽ നിന്നും താഴ്ചയിൽ കിടക്കുന്ന പുരയിടത്തിൽ വൻതോതിൽ മാലിന്യം കുന്ന് കൂടി കിടക്കുകയായിരുന്നു.
ദൂരദേശങ്ങളിൽ നിന്നും മാലിന്യം കൊണ്ട് വന്ന് സംഭരിച്ചു വച്ചിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്. തീ ആളി പടർന്നതോടെ നാട്ടുകാർ ഗ്രാമപഞ്ചായത്ത് അംഗത്തിനെയും ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയും ഫയർഫോഴ്സ് എത്തി നാട്ടുകാരും ചേർന്നു തീ അണയ്ക്കുകയായിരുന്നു.
സ്ഥിരമായി മാലിന്യം ഇടുകയും അതിന് മുകളിൽ മണ്ണിട്ട് നികത്തി കുഴി നികത്തിയെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.