കൊല്ലം: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യി ല​ഹ​രി വ്യാ​പാ​ര സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന ന​ര്‍​ക്കോ​ട്ടി​ക് ഡ്രൈ​വി​ല്‍ ബംഗ്ലൂ​രി​ല്‍ നി​ന്നും ക​ട​ത്തി കൊ​ണ്ട് വ​ന്ന നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എംഡിഎംഎ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. കേ​ര​ള​പു​രം മാ​മൂ​ട് അ​ന​സ് മ​ന്‍​സി​ലി​ല്‍ ആ​ഷി​ക്, കൊ​റ്റ​ങ്ക​ര വേ​ല​ങ്കോ​ണം പു​ത്ത​ന്‍ കു​ള​ങ്ങ​ര ജ​സീ​ലാ മ​ന്‍​സി​ലി​ല്‍ അ​ന്‍​വ​ര്‍​ഷാ എ​ന്നി​വ​രാ​ണ് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ക​ര്‍​ബ​ല ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് റെ​യി​ല്‍​വേ ന​ട​പ്പാ​ല​ത്തി​ന് താ​ഴ​ത്തെ പ​ടി​യി​ല്‍ ആ​ഷി​ക്കും അ​ന്‍​വ​ര്‍​ഷാ​യും പ​രു​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ഷി​ക്കി​ന്‍റെ പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ല്‍ നി​ന്നും 45 ഗ്രാം ​എം​ഡി​എംഎ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ള്‍ ബം​ഗ്ലൂ​രി​ല്‍ നി​ന്നും എം​ഡി എം ​എ യു​മാ​യി ടൂ​റി​സ്റ്റ് ബ​സി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ വ​ന്നി​റ​ങ്ങി​യ​ശേ​ഷം അ​വി​ടെ​നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗം കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് വി​റ്റു കി​ട്ടു​ന്ന പ​ണം കൊ​ണ്ടാ​ണ് പ്ര​തി​ക​ള്‍ ആ​ര്‍​ഭാ​ട ജീ​വി​തം ന​യി​ച്ച് വ​ന്നി​രു​ന്ന​ത്.

കൊ​ല്ലം എസിപി ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍, എ​സ് ഐ ​മാ​രാ​യ ഷ​ബ്ന സ​വി​രാ​ജ് ,എ ​എ​സ് ഐ ​സ​തീ​ഷ് കു​മാ​ര്‍ സി​പി​ഓ മാ​രാ​യ സു​നേ​ഷ് ,ദീ​പ​ക്, ലി​നേ​ഷ്, ഡാ​ന്‍​സാ​ഫ് ടീ​മി​ലെ എ​സ് ഐ ​രാ​ജേ​ഷ്, ബൈ​ജു ജെ​റോം, ഹ​രി​ലാ​ല്‍എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.