ക്ഷാമബത്തയും കുടിശികയും അനുവദിക്കണം: കെപിഎസ്ടിഎ
1488578
Friday, December 20, 2024 6:45 AM IST
ചവറ: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അർഹമായ ക്ഷാമബത്തയും കുടിശികയും ഉടൻ അനുവദിക്കണമെന്ന് കെപിഎസ്ടിഎ ചവറ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാർക്ക് 3 മാസത്തെ ക്ഷാമബത്ത കുടിശിക നൽകുന്ന ഉത്തരവിൽ 40 മാസത്തെ കുടിശികയെ കുറിച്ച് പരാമർശിക്കാത്തത് പ്രതിഷേധാർഹമാണെന്നും ഇതു നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി വരുൺലാൽ അഭിപ്രായപ്പെട്ടു.
സഫീന അധ്യക്ഷത വഹിച്ച യോഗത്തിൽ പി.വത്സ, ബി .ജയചന്ദ്രൻ പിള്ള, പ്രിൻസി, റീന തോമസ്, ഉണ്ണി ഇലവിനാൽ, ബിജു ഡാനിയൽ, അബിൻഷാ, ഷൈലജ ബീവി തുടങ്ങിയവർ പ്രസംഗിച്ചു.