കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് ജില്ലാ സമ്മേളനം 20, 21 തീയതികളിൽ
1488215
Thursday, December 19, 2024 5:37 AM IST
കൊല്ലം: കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് (കെഎസ്പിഎസ്) 27ാം കൊല്ലം ജില്ലാ സമ്മേളനം 20, 21 തീയതികളിൽ ശാസ്താംകോട്ട ജെമിനി ഹൈറ്റ്സ് ഓഡിറ്റോറിയത്തിൽ (ജയകൃഷ്ണൻ നഗറിൽ) നടക്കും. 20 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പ്രസിഡന്റ് ജി.സരോജാക്ഷൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടുന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ട്രഷറർ ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് കൊല്ലം ജില്ലാ പ്രസിഡന്റ് പി.വി അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും.
21 ന് രാവിലെ 9.45 ന് പതാക ഉയർത്തുന്ന ഉദ്ഘാടന സമ്മേളനം വന്ദേമാതരത്തോടു കൂടി കെ.ജി.സരോജാക്ഷൻപിള്ള യുടെ അധ്യക്ഷതയിൽ ആരംഭിക്കും.കെഎസ്പിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യും. സ്വാഗതം സംഘം ചെയർമാൻ റിട്ട.ജില്ലാ ജഡ്ജ് എസ്. സോമൻ മുഖ്യ പ്രഭാഷണം നടത്തും.
ബിഎംഎസ് ജില്ലാ സെക്രട്ടറി ആർ.സനിൽ കുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ഫെറ്റോ ജില്ലാ പ്രസിഡന്റ് എ.ജി .രാഹുൽ, ബി.എസ്. പ്രദീപ്, എസ്.കെ. ദിലീപ്കുമാർ, ബി.ജയപ്രകാശ്, സംസ്ഥാന സമിതി അംഗം ഗോപിനാഥ് പാമ്പട്ടയിൽ കൊല്ലം ജില്ലാ സെക്രട്ടറി ഡി.ബാബുപിള്ള , ജനറൽ കൺവീനർ കെ .ഓമനകുട്ടൻപിള്ള എന്നിവർ പ്രസംഗിക്കും.
11.30 ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം ആർഎസ്എസ് ഗ്രാമജില്ലാ സംഘചാലക് ആർ.മോഹനൻ ഉദ്ഘാടനം ചെയ്യും. കെഎസ്പിഎസ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് കെ.വേണുഗോപാലകുറുപ്പ് അധ്യക്ഷനാകുന്ന സമ്മേളനഎസ്.സോമസുന്ദരൻനായർ,ബി. ശശികുമാർ നഎന്നിവർ പ്രസംഗിക്കും.
കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഫെറ്റോ ജനറൽ സെക്രട്ടറി പി.എസ്. ഗോപകുമാറിനെ അനുമോദിക്കും.ഉച്ചയ്ക്ക് 12.30 ന് കൂടുന്ന വനിതാ സമ്മേളനം ബിജെപി കൊല്ലം ജില്ല സെക്രട്ടറി രാജേശ്വരി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സ്വാമിനി ദേവീ ജ്ഞാന വിജയാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ വൈസ് പ്രസിഡന്റ് ടി.ശാന്തകുമാരിയമ്മയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ റിട്ട. പ്രഫ.വിജയകുമാരി ,ശോഭനകുമാരി ടീച്ചർ, ലൈലാ ശശിധരൻ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 2.15 ന് വൈസ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്റെഅധ്യക്ഷതയിൽ കൂടുന്ന സംഘടനാ സമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ.പി.മഹാദേവ കുമാർ ഉദ്ഘാടനം ചെയ്യും.