കൊട്ടാരക്കര നഗരസഭ കേരളോത്സവം നാളെ മുതൽ
1488585
Friday, December 20, 2024 6:46 AM IST
കൊട്ടാരക്കര: സംസ്ഥന യുവജനക്ഷേമ ബോർഡിന്റെ കൊട്ടാരക്കര നഗരസഭയിലെ കേരളോത്സവം 21, 22, 23 തീയതികളിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. വിവിധ സ്ഥലങ്ങളിൽ കലാകായിക മത്സരങ്ങൾ നടക്കും.
മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫികളും സമ്മാനിക്കും.നഗരസഭയുടെ നേതൃത്വത്തിൽ ഫുട്ബോൾ വോളിബോൾ, ബോൾ ബാറ്റ്മിന്റൺ, എന്നീ ഇനങ്ങളിൽ സൗജന്യ പരിശീലനം നൽകി വരുന്നുണ്ട്. മത്സര ഇനങ്ങളോടൊപ്പം സംസ്ഥാന ജില്ലാ ടൂർണമെന്റും അരങ്ങേറുന്നു.