കൊ​ല്ലം: പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ബം​ഗാ​ളി യു​വാ​വി​നെ ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ബം​ഗാ​ള്‍ സ്വ​ദേ​ശി സ​ബൂ​ജ് കു​മാ​ര്‍ ബി​ശ്വാ​സി (34)നെ​യാ​ണ് അ​ഡി​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജ് ബി​ന്ദു സു​ധാ​ക​ര​ന്‍ ശി​ക്ഷി​ച്ച​ത്.

2015 ഒ​ക്ടോ​ബ​ര്‍ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വു​മാ​യ യു​വ​തി പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഭ​ര്‍​ത്താ​വു​മൊ​ത്ത് താ​മ​സി​ച്ചു വ​ര​വേ പ്ര​തി​യു​മാ​യി സ്‌​നേ​ഹ​ത്തി​ലാ​വു​ക​യും, ഒ​ളി​ച്ചോ​ടി കൊ​ല്ല​ ത്തെത്തി ചാ​ത്ത​ന്നൂ​രിൽതാ​മ​സി​ച്ച് വ​രി​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ടെ യു​വ​തി മ​റ്റൊ​രു ബം​ഗാ​ളി സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി സ്‌​നേ​ഹ​ത്തി​ലാ​യി. ഇ​ത് പ്ര​തി അ​റി​യു​ക​യും യു​വ​തി​യെ താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​ശ്ചി​മ ബം​ഗാ​ളി​ലെ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​ത്ത​ന്നൂ​ര്‍ പോ​ലി​സാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.