വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരേ അഞ്ചലിൽ കോണ്‍ഗ്രസ് പ്രതിഷേധം
1488888
Saturday, December 21, 2024 6:16 AM IST
അഞ്ചല്‍ : വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. അഞ്ചല്‍ വെസ്റ്റ് കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം കെപിസിസി മുന്‍ ഉപാധ്യക്ഷന്‍ ഭാരതീപുരം ശശി ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റം മൂലം പൊറുതിമുട്ടിയ സാധാരണക്കാര്‍ക്ക് ഇടതുസര്‍ക്കാര്‍ നല്കിയ ഇരുട്ടടിയാണ് വൈദ്യുതി ചാര്‍ജ് വര്‍ധനവ് എന്ന് ഭാരതീപുരം ശശി പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ അധ്യക്ഷനായിരുന്നു.
നേതാക്കളായ ഏരൂർ സുഭാഷ്, പി.ബി .വേണുഗോപാല്‍, അമ്മിണി രാജന്, അഗസ്ത്യകോട് രാധാകൃഷണന്, ജാസ്മിന് മഞ്ചൂര്‍, ലിജു ആലുവിള, ഏറം സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.