കൊല്ലം: അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​വും ചാം​പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് ഫൈ​ന​ലും ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് പ​താ​ക ഉ​യ​ര്‍​ത്തും. എം.​മു​കേ​ഷ് എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി മാ​സ് ഡ്രി​ല്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.

സ​മാ​പ​ന​സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി കെ.​എ​ന്‍ .ബാ​ല​ഗോ​പാ​ല്‍ നി​ര്‍​വ​ഹി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ എം. ​നൗ​ഷാ​ദ് എംഎ​ല്‍എ അ​ധ്യ​ക്ഷ​നാ​വും. എം​പി മാ​രാ​യ കൊ​ടിക്കു​ന്നി​ല്‍ സു​രേ​ഷ്, കെ.​സി .വേ​ണു​ഗോ​പാ​ല്‍, എംഎ​ല്‍​എ​മാ​രാ​യ പി.​എ​സ്. സു​പാ​ല്‍, സു​ജി​ത്ത് വി​ജ​യ​ന്‍​പി​ള്ള, ജി.​എ​സ്. ജ​യ​ലാ​ല്‍, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, പി.​സി വി​ഷ്ണു​നാ​ഥ്, ആ​ര്‍ .മ​ഹേ​ഷ്,

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, ടൂ​റി​സം സെ​ക്ര​ട്ട​റി കെ. ​ബി​ജു, ഡ​യ​റ​ക്ട​ര്‍ ശി​ഖ സു​രേ​ന്ദ്ര​ന്‍, സ​ബ് കള​ക്ട​ര്‍ നി​ഷാ​ന്ത് സി​ന്‍​ഹാ​ര, എ​ഡി​എം ജി .​നി​ര്‍​മല്‍​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു, കൗ​ണ്‍​സി​ല​ര്‍ ഹ​ണി ബെ​ഞ്ച​മി​ന്‍, ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് എ​ക്സ് ഏ​ണ​സ്റ്റ്, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി ഒ​മ്പ​ത് ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളും 10 ചെ​റു വ​ള്ള​ങ്ങ​ളു​മാ​ണു പ​ങ്കെ​ടു​ക്കു​ന്ന​ത്. വെ​പ്പ് എ ​ഗ്രേ​ഡ് ഇ​ന​ത്തി​ല്‍ ര​ണ്ട് വ​ള്ള​ങ്ങ​ള്‍, ഇ​രു​ട്ടു​ക​ത്തി എ ​ഗ്രേ​ഡ് ഇ​ന​ത്തി​ല്‍ ര​ണ്ട് വ​ള്ള​ങ്ങ​ള്‍, ഇ​രു​ട്ടു​ക​ത്തി ബി ​ഗ്രേ​ഡ് മൂ​ന്ന് വ​ള്ള​ങ്ങ​ള്‍, വ​നി​ത​ക​ള്‍ തു​ഴ​യു​ന്ന തെ​ക്കേ​തോ​ടി (ത​റ വ​ള്ളം) മൂ​ന്ന് വ​ള്ള​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ 10 വ​ള്ള​ങ്ങ​ളാ​ണ് പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക.

തേ​വ​ള്ളി കൊ​ട്ടാ​ര​ത്തി​ന് സ​മീ​പ​ത്തു നി​ന്നു​ള്ള സ്റ്റാ​ര്‍​ട്ടി​ങ് പോ​യി​ന്‍റ് മു​ത​ല്‍ കെ​എ​സ്​ആ​ര്‍ടിസി ബ​സ് സ്റ്റാ​ന്‍റിനു സ​മീ​പ​ത്തെ ബോ​ട്ട് ജെ​ട്ടി വ​രെ 1,100 മീ​റ്റ​റി​ലാ​ണ് മ​ത്സ​രം. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ഏ​റ്റ​വും ആ​ധു​നി​ക​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.