വാടി തീരദേശ ബൈബിൾ കൺവൻഷൻ തുടങ്ങി
1488571
Friday, December 20, 2024 6:45 AM IST
കൊല്ലം : വാടി തീരദേശ ബൈബിൾ കൺവൻഷൻ ആരംഭിച്ചു. 22 വരെ വാടി കടൽപ്പുറത്ത് വൈകുന്നേരം അഞ്ചുമുതൽ രാത്രി 9.30 വരെ നടക്കും.
ബൈബിൾ കൺവൻഷൻ കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു. മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ, വാടി ഇടവക വികാരി ഫാ.ജോസ് സെബാസ്റ്റ്യൻ, കൺവീനർ ജോസഫ്. ജെ തുടങ്ങിയവർ പങ്കെടുത്തു.