കെഎസ്ടിഎ ജില്ലാ സമ്മേളനം 25നും 26നും കരുനാഗപ്പള്ളിയിൽ
1488577
Friday, December 20, 2024 6:45 AM IST
കരുനാഗപ്പള്ളി : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 34ാം ജില്ലാ സമ്മേളനം ജനുവരി 25, 26 തീയതികളിൽ കരുനാഗപ്പള്ളിയിൽ നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു.
കരുനാഗപ്പള്ളി ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ സി .ഉണ്ണികൃഷ്ണൻ പ്രകാശനം നിർവഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സുരേഷ് വെട്ടുകാട്ട് അധ്യക്ഷനായി.
കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജി .കെ. ഹരികുമാർ, എസ്. സബിത, ജില്ലാ പ്രസിഡന്റ് കെ. എൻ. മധുകുമാർ, ജില്ലാ സെക്രട്ടറി ബി .സജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം .എസ് .ഷിബു, ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി പി .ജയപ്രകാശ് മേനോൻ,എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് എസ്. അനന്തൻപിള്ള, ജില്ലാ വൈസ് പ്രസിഡന്റ് എസ് .ജയകുമാർ, കെ. രാജീവ്, ജെ. പി .ജയലാൽ,കെ. ശ്രീകുമാരൻപിള്ള, ജിഷ്ണുരാജ് എന്നിവർ പ്രസം ഗിച്ചു. ക്ലാപ്പന എസ് വി എച്ച്എസ്എസിലെ അധ്യാപകൻ ആർ .ഹരികൃഷ്ണനാണ് ലോഗോ ഡിസൈൻ ചെയ്തത്.