‘നന്മയും സ്നേഹവുമുള്ള സമൂഹം നാടിന് അനിവാര്യം’
1488903
Saturday, December 21, 2024 6:33 AM IST
പുനലൂർ : നന്മയും സ്നേഹവുമുള്ള ഒരു നല്ല സമൂഹം ഉണ്ടാകേണ്ടത് തികച്ചും അനിവാര്യമാണെന്ന് പുനലൂർ നഗരസഭാ കൗൺസിലറും പൂർവ വിദ്യാർഥിയുമായ അജി ആന്റണി അഭിപ്രായപ്പെട്ടു.
പുനലൂർ ഭാരതമാതാ പ്രെവറ്റ് ഐ ടി ഐ യുടെ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഫാ. വിൻസെന്റ് ഡിക്രൂസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കവിയും മാധ്യമ പ്രവർത്തകനുമായ അനിൽ പന്തപ്ലാവ് മുഖ്യ സന്ദേശം നൽകി. സോളി രാജൻ ബൈബിൾ വായന നടത്തി. അനീഷ് ജോൺ ,സുനിത സജികുമാർ എന്നിവർ പ്രസംഗിച്ചു.