കെഎസ്ഇബി വർക്കേഴ്സ് അസോ സിയേഷൻ ഡിവിഷൻ സമ്മേളനം നടത്തി
1488221
Thursday, December 19, 2024 5:37 AM IST
കുണ്ടറ: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ കുണ്ടറ ഡിവിഷൻ സമ്മേളനം നടത്തി. സിഐടിയു ജില്ലാ ജോയിന്റ്സെ ക്രട്ടറി എസ്.എൽ.സജികുമാർ ഉദ്ഘാടനം ചെയ്തു.
കുണ്ടറ ഡിവിഷൻ പ്രസിഡനന്റ് വി.എസ്.അഭിലാഷ് അധ്യക്ഷത വഹിച്ചു. ബിജുരക്തസാക്ഷി പ്രമേയവും നിഷാ മുരളി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് എസ്.പ്രകാശ്സംഘടനാ റിപ്പോർട്ടും ഡിവിഷൻ സെക്രട്ടറി അനി ഉമ്മൻ മാത്യു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ജി.സാബു, എ.കെ.ഫൈസൽ,ഗിരിജാകുമാരി,വി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി വി.എസ്അഭിലാഷ് - പ്രസിഡന്റ്, അനി ഉമ്മൻ മാത്യു- സെക്രട്ടറി,നിതാ എസ്. വിജയൻ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.