പുതിയകാവിൽ ഫ്രൂട്ട്സ് സ്റ്റാളിന് തീപിടിത്തം
1488886
Saturday, December 21, 2024 6:16 AM IST
കരുനാഗപ്പള്ളി: പുതിയകാവ് ജംഗ്ഷന് സമീപം ഫ്രൂട്ട്സ് കടയിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ രാവിലെ ഏഴോടെ ഷാനവാസ് മൻസിലിൽ, നാസറിന്റെ ഉടമസ്ഥതയിലുള്ള എഡിഎഫ്ജി ഫ്രൂട്ട്സ് കടയിലാണ് തീപിടുത്തം ഉണ്ടായത്.ആളപായമില്ല.
സംഭവമറിഞ്ഞ് ഉടൻതന്നെ കരുനാഗപ്പള്ളിയിൽ നിന്നും പോലീസും രണ്ട് യൂണിറ്റ് ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ബോക്സുകളിൽ സൂക്ഷിച്ചിരുന്ന ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ ഫ്രൂട്ട്സ് നാശനഷ്ടമുണ്ടായതായി കടയുടമ നാസർ പറഞ്ഞു.