കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
1488905
Saturday, December 21, 2024 6:33 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴപഞ്ചായത്ത് നടപ്പിലാക്കിയ തൂ വെളിച്ചം,. തൊഴിലുറപ്പ്, ഭരണഘടന സാക്ഷരത തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും വൻ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിനെതിരെ വിജിലൻസ് അന്വേഷിക്കണമെന്നും അഴിമതി ഭരണസമിതി പ്രസിഡന്റ് രാജിവെക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുയൂത്ത് കോൺഗ്രസ് കുളത്തൂപ്പുഴ മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ കുളത്തുപ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെ നേരിയ തോതിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി .മുതിർന്ന നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ മാർച്ച് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സജിൻ നസീർ, അധ്യക്ഷ വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി തൗഫീഖ്, ബ്ലോക്ക് പ്രസിഡന്റ് സൈജു വർഗീസ്, ജില്ലാ ജനറൽ സെക്രട്ടറി ജോസഫ്, ബ്ലോക്ക് ഭാരവാഹികളായ റീന ഷാജഹാൻ, അഖില രമേശ്, റെജിൻ ബേബി, ടോജോ, ഷിബിൻ രാഹുൽ, റോണി രാജൻ, ഹർഷാദ്, സജിൻ , എന്നിവർ പ്രസംഗിച്ചു