കൊട്ടാരക്കരയുടെ ജനകീയ കൃഷി ഓഫീസർക്ക് യാത്രയപ്പ് നൽകി
1488891
Saturday, December 21, 2024 6:16 AM IST
കൊട്ടാരക്കര: പട്ടാഴിയിലേക്ക് സ്ഥലം മാറിപ്പോകുന്ന കൊട്ടാരക്കരയുടെ ജനകീയ കൃഷി ഓഫീസർ ബി .പുഷ്പരാജന്‍ കേര ഗ്രാമം യാത്രയപ്പ് നല്കി. കഴിഞ്ഞ നാലു വർഷം കാലം കൊണ്ട് ഒട്ടനവധി കാർഷിക വികസന പദ്ധതികൾ കൊട്ടരക്കര നഗരസഭയിൽ നടപ്പാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.
തരിശ് കൃഷി, 20 ഹെക്ടർ കരഭൂമിയും അഞ്ച് ഹെക്ടർ നിലവും തരിശുരഹിതമാക്കി കൃഷിക്കുപയുക്തമാക്കി , ബന്ദിപ്പൂ , കുറ്റിമുല്ല , സിന്ദൂർ പ്ലാവ്, തേനീച്ച, മീൻ കൃഷി, നേഴ്സറി, കേരഗ്രാമം . കുറ്റി കുരുമുളക്, ദേവഹരിതം തുടങ്ങിയ പദ്ധതികൾക്ക് നഗരസഭയുടെ പിന്തുണയോടെ നടപ്പിലാക്കി.
ഏതു കർഷകനും കാർഷികാവശ്യങ്ങൾക്കായി എപ്പോൾ വേണമെങ്കിലും കാണുന്നതിനും സംശയമകറ്റുന്നതിനും ഈ ഓഫീസറെ കാണാൻ കഴിയുമായിരുന്നു. മണ്ണിനെയും , മനഷ്യരേയും സ്നേഹിച്ച മനുഷ്യ സ്നേഹിയും കൃത്യ നിർവഹണത്തിൽ കർമ്മ നിരതനുമായിരുന്നു.
കേര ഗ്രാമത്തിന്റെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങ് മുനിസിപ്പൽ ചെയർമാൻ എസ് .ആർ .രമേഷ് ഉദ്ഘാടനം ചെയ്തു.
പ്രശാന്ത് കാവു വിള, കൃഷ്ണകുമാർ ,തൃക്കണ്ണമംഗൽ ജോയിക്കുട്ടി, മാംവിള ഷാജി. സജീ ചേരൂർ, ഗോപലകൃഷ്ണപിള്ള , ജെസിം തേമ്പറ വേണുഗോപാൽ, ശകുന്തള, ശ്രീദേവി എന്നിവർ പ്രസംഗിച്ചു.