രാഷ്ട്രീയ വിശദീകരണ യോഗവും സ്വീകരണവും നടന്നു
1488887
Saturday, December 21, 2024 6:16 AM IST
അഞ്ചല്‍ : ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്.ആര് മഞ്ജുവിന് സ്വീകരണവും ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗവും ആലഞ്ചേരിയില്‍ സംഘടിപ്പിച്ചു.
വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് രാജേന്ദ്രന്റെ അധ്യക്ഷതയില്‍ മുന്‍ മന്ത്രി കെ .രാജു യോഗം ഉദ്ഘാടനം ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച വിജയം ഇടതുമുന്നണിയുടെ പ്രസക്തി വര്‍ധിപ്പിക്കുകയാണെന്നു കെ .രാജു പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് .ജയമോഹന്, ഇടതുമുന്നണി നേതാക്കളായ ലിജു ജമാല്‍, എസ്. സന്തോഷ്, റ്റി. അജയന്, ജി. അജിത്ത്, പി.ആര.് ബാലചന്ദ്രന്, ആര് .രാജീവ്, ഓമന മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്.ആര് മഞ്ജുവിന് സ്വീകരണവും നല്കി.