എംപ്ലോയീസ് ആന്‍ഡ് പെൻഷനേഴ്സ് സംസ്ഥാന സമ്മേളനം കൊല്ലത്ത്
1486457
Thursday, December 12, 2024 6:07 AM IST
കൊല്ലം: പട്ടികജാതി -പട്ടിക വർഗ എംപ്ലോയീസ് ആന്‍ഡ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 13, 14 തീയതികളിൽ കൊല്ലത്ത് നടക്കും.
13 ന് വൈകുന്നേരം നാലിന് ചിന്നക്കട ബസ് ബേയിൽ നടക്കുന്ന സെമിനാർ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. കെ. അംബുജാക്ഷൻ വിഷയം അവതരിപ്പിക്കും. നെടുമ്പന അജയകുമാർ അധ്യക്ഷത വഹിക്കും. തുടർന്ന് സർഗ സന്ധ്യ.14 ന് രാവിലെ 10-ന് ജവഹർ ബാലഭവനിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. എം. നൗഷാദ് എംഎൽഎ, പി.സി. വിഷ്ണുനാഥ് എംഎൽഎ, 'ബി.എസ്. മാവോജി, പി.കെ. സജീവ് തുടങ്ങിയവർ പ്രസംഗിക്കും. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും.