അദാലത്ത് 31 മുതല്‍ ജനുവരി ഒമ്പത് വരെ
1486447
Thursday, December 12, 2024 6:07 AM IST
കൊല്ലം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്ത് ജില്ലയില്‍ 31 മുതല്‍ ജനുവരി ഒമ്പത് വരെ നടക്കും. നേരത്തെ നവംബര്‍ 19 മുതല്‍ 26 വരെ തീരുമാനിച്ച അദാലത്താണ് മാറ്റിയത്. www.karuthal.kerala.gov.in മുഖേന ഓണ്‍ലൈനായി അക്ഷയ സെന്റര്‍ വഴിയോ അല്ലാതെയോ പരാതികള്‍ സമര്‍പ്പിക്കാം.
31 ന് കൊല്ലം, ജനുവരി മൂന്നിന് കുന്നത്തൂര്‍, നാലിന് കൊട്ടാരക്കര, ആറിന് കരുനാഗപ്പള്ളി, ഏഴിന് പുനലൂര്‍, ഒമ്പതിന് പത്തനാപുരം എന്നീ താലൂക്കുകളിലാണ് അദാലത്ത് നടക്കുക. ജില്ലയിലെ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കും.