ഭാര്യയെ വെട്ടിപരിക്കേല്പിച്ച് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
1486119
Wednesday, December 11, 2024 6:16 AM IST
പരവൂർ : ഭാര്യയെ വെട്ടിപരിക്കേല്പിച്ച് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പുത്തൻകുളം അമ്മാരത്ത് മുക്ക് ഷാജി നിവാസിൽ ബിന്ദു (45) വിനെയാണ് ഭർത്താവ് ഷാജി (50)വെട്ടി പരിക്കേല്പിച്ചതിന് ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഷാജി കഴിഞ്ഞ ദിവസംരാവിലെ എട്ടോടെ തുണിയെടുക്കാൻ വീട്ടിൽ എത്തുകയും ഭാര്യയുമായി ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ വീട്ടിലെ കട്ടിലിനടിയിൽ ഉണ്ടായിരുന്ന കൊടുവാൾ എടുത്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് ഭാര്യയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരെ കണ്ടു റൂമിനുള്ളിൽ കയറി ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇരുവരെയും നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഭാര്യ ബിന്ദുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു .
രവൂർ പോലിസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. ഷാജിയുടെ പേരിൽ കേസെടുത്തു.