നിക്ഷേപ സമാഹരണം നടത്തിയവരെ ആദരിക്കുന്നു
1486114
Wednesday, December 11, 2024 6:16 AM IST
കൊല്ലം:2023-24 സാമ്പത്തിക വര്‍ഷം ജില്ലയില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ എംപികെബിവൈ, എസ്എഎസ് ഏജന്റുമാരെയും സ്റ്റുഡന്‍സ് സേവിങ് സ്കീമില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ സ്കൂളുകളെയും ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു.
12ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എന്‍ .ദേവിദാസ് പരിപാടി ഉദ്ഘാടനം ചെയ്യും. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര് .ഹരി അധ്യക്ഷനാകും. ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടര്‍ എസ്. മനു മുഖ്യാതിഥിയാകും.
അഡീഷണല്‍ ഡയറക്ടര്‍ പി. അജിത് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ടി .അനില്‍കുമാര്‍, അക്കൗണ്ട് ഓഫീസര്‍ പി .സുനിത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ .ഐ .ലാല്‍, ജില്ലാ ട്രഷറി ഓഫീസര്‍ ആശ വി. ശശി, കൊട്ടാരക്കര ട്രഷറി ഓഫീസര്‍ കെ. റീജ തുടങ്ങിയവര്‍ പ്രസംഗിക്കും.