ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടം; ഭീതിയോടെ പ്രദേശവാസികൾ
1486123
Wednesday, December 11, 2024 6:33 AM IST
കൃഷിനാശം നേരിട്ടതോടെ കർഷകർ കൃഷി ഉപേക്ഷിച്ചുതുടങ്ങി
കുളത്തൂപ്പുഴ: കിഴക്കൻ മലയോര പ്രദേശമായ കുളത്തൂപ്പുഴയിൽ വന്യജീവികളെ കൊണ്ടുള്ള ശല്യം രൂക്ഷമായി. ശംഖിലി വനമേഖലയിൽ നിന്നും കല്ലടയാർ കടന്ന് ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങുകയാണ്. കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ കടന്നെത്തുന്നത് പതിവായതോടെ രാത്രി കണ്ണടയ്ക്കാൻ പോലും ആകാതെ പ്രദേശവാസികൾ.
ചോഴിയക്കോട് മിൽപ്പാലം പ്രദേശത്തെ താമസക്കാർക്കാണ് ഈ ദുർഗതി . കുറെ നാളായി വനത്തോട് ചേർന്നുള്ള കൃഷിയിടങ്ങളിലെ തെങ്ങ്, വാഴ, മറ്റു കൃഷികൾ എല്ലാം കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്. കൃഷിനാശം നേരിട്ടതോടെ കർഷകർ കൃഷി ഉപേക്ഷിച്ചുവരികയാണ്. പ്രദേശംകാട്ടുപോത്ത് ,പ്ലാവ്, കാട്ടുപന്നി, എന്നിവയുടെ വികാര കേന്ദ്രമായിരിക്കുന്നു .
ഇപ്പോൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ വന്യമൃഗങ്ങൾ നിരന്തരമായി എത്തുകയാണ് .കഴിഞ്ഞദിവസം സന്ധ്യയോടെ പുഴ കടന്നെത്തിയ കാട്ടാനക്കൂട്ടം സമീപത്തെ ജനവാസ മേഖലയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് കണ്ട് സമീപവാസികൾ വനപാലക സംഘത്തിന്റെ സഹായം തേടി .
കുളത്തൂപ്പുഴ വനം റേഞ്ച് ഓഫീസർ അരുൺ രാജേന്ദ്രനെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെങ്കല്ല ചങ്കിലിസെക്ഷൻ വനപാലകർ അയ അജിത് കുമാർ ,അശ്വതി, എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരായ രാജേന്ദ്രൻ പിള്ള, സന്ദീപ് ,പ്രദീപ്, വിനോദ്, എന്നിവരുടെ സഹായം തേടുകയായിരുന്നു .അവർഎത്തി പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാട്ടാനക്കൂട്ടത്തെ വനത്തിനുള്ളിലേക്ക് തുരത്തി .
പുലർച്ചെ ജോലിക്ക് പോകുന്നവരും പത്രം വിതരണം ചെയ്യുന്നവരും മത്സ്യ വില്പനയ്ക്ക് പോകുന്നവരും ഭീതിയോടെയാണ് ഈ പ്രദേശത്തുകൂടി കടന്നു പോകുന്നത് .പലപ്പോഴും വന്യമൃഗങ്ങളുടെ മുന്നിൽ നിന്നും പ്രദേശവാസികൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത് .
പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതം തടസപ്പെടുത്തുന്ന കാട്ടുമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ സ്വത്വര നടപടികൾ വന വകുപ്പും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
കുളത്തൂപ്പുഴ ടൗണിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് ഏത് സമയത്തും കാട്ടുപോത്തുക്കൾ സ്വൈര്യ സഞ്ചാരം നടത്തുകയാണ് .കുളത്തൂപ്പുഴ ,തെന്മല മലയോര പാതയിൽ രാവിലെ യാത്ര ചെയ്യുന്നവർ കാട്ടുപോത്തിന്റെ മുന്നിൽ ചെന്ന് പെടുന്നതും വാഹനങ്ങൾക്ക് മുൻപിൽ കാട്ടുപോത്തെത്തുന്നതും പതിവ് സംഭവങ്ങളാണ് ഭാഗ്യം കൊണ്ടു മാത്രമാണ് അപകടങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെടുന്നത് .
കഴിഞ്ഞദിവസം രാവിലെ കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഡ്യൂട്ടിക്ക് വന്ന കടമാൻകോട് സ്വദേശി അനൂപ് മാർത്താണ്ഡത്തിന്റെ വാഹനത്തിനുനേരെ കാട്ടുപന്നി കുറുകെ ചാടുകയും വൻ അപകടം സംഭവിക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്തിന് തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.