മനുഷ്യാവകാശദിനത്തിൽ ഐക്യദാര്‍ഢ്യ ചങ്ങല ഒരുക്കി കുരുന്നുകൾ
1486129
Wednesday, December 11, 2024 6:33 AM IST
കൊല്ലം: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ മനുഷ്യാവകാശ പ്രവർത്തകരോടും, പ്രവർത്തനങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അമൃതുകുളം മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ. എൽപി സ്കൂളിലെ കുട്ടികൾ ഐക്യദാര്‍ഢ്യ ചങ്ങല ഒരുക്കി.
മനുഷ്യാവകാശ സംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ കാർഡുകളുമായാണ് കുട്ടികൾ ചങ്ങലയിൽ അണിനിരന്നത്.
കുട്ടികളും അധ്യാപകരും പൊതുജനങ്ങളും ചങ്ങലയുടെ ഭാഗമായി. പ്രധാനാധ്യാപിക കെ. നാജിയത്ത് മനുഷ്യാവകാശ ദിന സന്ദേശം നൽകി. അധ്യാപകരായ ഡി.ഡിക്സൺ, എസ്.സുമിന, ഗ്രേസ് മൈക്കിൾ എന്നിവർ നേതൃത്വം നൽകി.