വൈദ്യുതി ചാര്‍ജ് വര്‍ധന; പ്രതിഷേധവുമായി ആര്‍എസ്പി
1486131
Wednesday, December 11, 2024 6:36 AM IST
ചവറ : വൈദ്യൂതി ചാര്‍ജ് വരധനപിന്വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആര്‍എസ്പി ചവറ മണ്ഡലം താട്ടാശേിയിലെ കെഎസ്ഇബി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജസ്റ്റിന് ജോണ്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘടാനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.ഉണ്ണികൃഷ്ണന് അധ്യക്ഷനായി. ഡി.സുനില്‍കുമാര്‍, താജ് പോരൂക്കര, ശ്രീകുമാര്‍, മനോജ് പോരൂക്കര, പാലോട് രമേശ് ബാബു, എസ്.ഉണ്ണികൃഷ്ണപിളള, സി.പി.വിക്രമൻ നായർ, മനോജ് പന്തവിള, സിയാദ് കോയിവിള, ആർ.വൈശാഖ്, മുംതാസ് ആരിസ്, ഐ.ജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്കി.
ആര്.എസ്.പി വടക്കുംതല ലോക്കല്‍ കമ്മിറ്റിവെറ്റമുക്കില് നിന്ന് കുറ്റാമുക്കിലേക്ക് പന്തം കൊളുത്തി പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം പോള്‍ സോളമന് അധ്യക്ഷനായി .
മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഗണേഷ് റാവു, സുനിതാ ബിജു, രജിത ബാബു എന്നിവര്‍ നേതൃത്വം നല്കി.
ആര്‍എസ്പി ശക്തികുളങ്ങര ലോക്കല്‍ കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. രാമന്‍കുളങ്ങരയില്‍ നിന്ന് ആരംഭിച്ച പ്രതിഷേ മാര്‍ച്ച് കാവനാട് സമാപിച്ചു.