ആയൂർ ക്രിസ്തുരാജ ഫൊറോന പള്ളിയിൽ മാർ തോമസ് തറയിലിന് സ്വീകരണം 14ന്
1486112
Wednesday, December 11, 2024 6:16 AM IST
പുനലൂർ: ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത ്തമാർ തോമസ് തറയിലിന് കൊല്ലം - ആയൂർ ഫൊറോന 14 ന് സ്വീകരണം നൽകും. രാവിലെ ഒമ്പതിന് ആയൂരിൽ എത്തുന്ന മാർ തോമസ് തറയിലിനെ ഫൊറോന കൗൺസിൽ സെക്രട്ടറി ജെനു അനന്ത കാട് സ്വീകരിക്കും. തുടർന്ന് ഫൊറോനയിലെ 20 പള്ളികളിൽ നിന്നുള്ള വികാരിമാർ, വിശ്വാസി സമൂഹം എന്നിവർ സ്വീകരിച്ച് ആയൂർ ക്രിസ്തുരാജ പള്ളിയിലേക്ക് ആനയിക്കും.
വിവിധ ഇടവകകളിലെ വികാരിമാർ, സന്യസ്തർ, പേപ്പൽ കൊടികളേന്തിയ കൈക്കാരന്മാർ, സൺഡേ സ്കൂൾകുട്ടികൾ, സംഘടനാഭാരവാഹികൾ എന്നിവർ മുൻനിരയിൽ അണിനിരക്കും.
ആര്യങ്കാവ് ഇടവകയിൽ നിന്നുള്ള കോൽകളി സംഘം സ്വീകരണ ഘോഷയാത്രക്ക് നിറപ്പകിട്ടേകും. ദൈവാലയത്തിന്റെ ആനവാതിലിൽ ഫൊറോന വികാരി ഫാ.ഇമ്മാനുവേൽ നെല്ലുവേലി തിരിയും വൈദിക പ്രതിനിധി ഷാളും നൽകി സ്വീകരിക്കും.
പുനലൂർ തിരുഹൃദയ ഇടവക ഗായക സംഘം സുറിയാനിയില ുുള്ള പ്രാർഥനാഗാനം ആലപിച്ച് മെത്രാപ്പോലിത്തയെ സ്വാഗതം ചെയ്യും. തുടർന്നുള്ള സ്വീകരണ യോഗത്തിൽ കൊല്ലം - ആയൂർ ഫൊറോന വികാരി ഫാ.ഇമ്മാനുവേൽ നെല്ലുവേലി സ്വാഗതം പറയും . വൈദികപ്രതിനിധി ഫാ. ആന്റണി കാച്ചാംകോട്, ഫൊറോന കൗൺസിൽ സെക്രട്ടറി ജെനു അനന്തക്കാട് എന്നിവർ പ്രസംഗിക്കും.
എല്ലാ ഇടവകകളിൽ നിന്നുള്ള കൈക്കാരന്മാർ, സന്യാസിനി ഭവന പ്രതിനിധികൾ, ആശ്രമ പ്രതിനിധികൾ, സൺഡേ സ്കൂൾ പ്രതിനിധികൾ തുടങ്ങിയവർ മെത്രാപ്പോലീത്തക്ക് ഉപഹാരം നൽകി ആദരിക്കും.കരവാളൂർ ഇടവക ഗായക സംഘം മംഗള ഗാനം ആലപിക്കും.
സ്വീകരണ കമ്മിറ്റി ജനറൽ കൺവീനർ സെബാസ്റ്റ്യൻ വേങ്ങിലക്കൂഴി ചടങ്ങിന് കൃതജ്ഞത പറയും.ഫിൽഗിരി ഇടവക ഗായക സംഘത്തിലെ ഫൊറോന ആന്തത്തോടെ സ്വീകരണ പരിപാടി സമാപിക്കും.
തുടർന്ന് ഫൊറോന കൗൺസിൽ കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരീഷ് ഹാളിൽ നടക്കുന്ന പഠനശിബിരം മെത്രോപ്പോലീത്ത മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. 2025 ജൂബിലി വർഷത്തെ അതിരൂപതയുടെ അജപാല നപ്രവർത്തനരേഖ മാർപാപ്പയുടെ പ്രത്യാശയുടെ പത്ത് അടയാളങ്ങൾ എന്ന ചാക്രിക ലേഖനത്തിന്റെ പശ്ചാത്തലത്തിൽ യോഗം ചർച്ചചെയ്യും. ഫാ.ജോർജ് മാന്തുരുത്തിൽ ക്ലാസുകൾ നയിക്കും.
ഫൊറോന വികാരി ഫാ.ഇമ്മനുവേൽ നെല്ലുവേലി, ഫാ.മാത്യു നടയ്ക്കൽ, ഫാ.ജോസിൻ കൊച്ചുപറന്പിൽ, ഫെറൊന സെക്രട്ടറി ജെനു അനന്തക്കാട്, കുടുംബ കൂട്ടായ്മ ഫെറോന ജനറൽ കൺവീനർ ജോസി കടന്തോട്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ജോസഫ് ആലുങ്കൽ, ജോസ് വട്ടമല, ജോൺ ഏണേക്കാട്, ഡോ.ജയിംസ് പാലായിതൈയേൽ, സെബാസ്റ്റ്യൻ വേങ്ങിലക്കുഴി, സൂസമ്മ നടുവിലേട്ട്, എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും.