സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് നടത്തി
1486445
Thursday, December 12, 2024 6:07 AM IST
കൊല്ലം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന് അംഗം പി. റോസ ഹര്‍ജികള്‍ പരിഗണിച്ചു. മൂന്ന് ഹര്‍ജികള്‍ തീര്‍പ്പാക്കി. കമ്മീഷന് വാട്സ്ആപ് മുഖേനയും പരാതി നല്‍കാമെന്ന് അംഗം അറിയിച്ചു. 9746515133 നമ്പറില്‍ അപേക്ഷ അയക്കാം.
മകനെ തെറ്റായി കേസില്‍ പ്രതി ചേര്‍ത്തെന്ന കുട്ടിക്കട സ്വദേശിയുടെ പരാതി പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കി. ട്രാവന്‍കൂര്‍ ദന്തല്‍, നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്കായുള്ള നിരാക്ഷേപ പത്രം നല്കാന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി. ആരോഗ്യവകുപ്പില്‍ ജോലി ചെയ്തതിന് ആനുകൂല്യം മുന്‍കാല പ്രബല്യത്തോടെ അനുവദിക്കണമെന്ന നിലമേല്‍ സ്വദേശിയുടെ പരാതിയിലും തുടര്‍ നടപടി അവസാനിപ്പിച്ചു. നാല് പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്.