കൊ​ല്ലം: ക്രി​സ്മ​സ് പു​തു​വ​ത്സ​ര അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷ​മാ​ക്കാ​ന്‍ യാ​ത്ര​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി കൊ​ല്ലം ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍. അ​വ​ധി ദി​ന​ങ്ങ​ളി​ലെ പു​തി​യ ടൂ​ര്‍ ലൊ​ക്കേ​ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ക​ല​ണ്ട​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ക​മ്പം- മ​ധു​ര- ത​ഞ്ചാ​വൂ​ര്‍, പാ​ല​ക്കാ​ട് -നെ​ല്ലി​യാ​മ്പ​തി, വേ​ളാ​ങ്ക​ണ്ണി, മ​ല​മേ​ല്‍ പാ​റ എ​ന്നി​വ​യാ​ണ് പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ ട്രി​പ്പു​ക​ള്‍. 14, 28 തീ​യ​തി​ക​ളി​ല്‍ മൂ​ന്നാ​ര്‍, 21, 23 തീ​യ​തി​ക​ളി​ല്‍ ക​പ്പ​ല്‍ യാ​ത്ര, 31 ന് ​വാ​ഗ​മ​ണ്‍ ന്യൂ​ഇ​യ​ര്‍ യാ​ത്ര എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 14 നും 27 ​നും ചാ​ര്‍​ട്ട് ചെ​യ്ത മെ​ട്രോ​വൈ​ബ്‌​സ് യാ​ത്ര​യി​ല്‍ ഫോ​ര്‍​ട്ട് കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി കാ​ഴ്ച​ക​ള്‍​ക്കൊ​പ്പം വാ​ട്ട​ര്‍ മെ​ട്രോ​യും റെ​യി​ല്‍ മെ​ട്രോ​യും ഉ​ള്‍​പ്പെ​ടു​ത്തി. 870 രൂ​പ​യാ​ണ് നി​ര​ക്ക്. കു​ള​ത്തു​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, അ​ച്ച​ന്‍​കോ​വി​ല്‍ എ​ന്നീ അ​യ്യ​പ്പ ക്ഷേ​ത്ര​ങ്ങ​ള്‍ തൊ​ഴു​ത് പ​ന്ത​ള​ത്തു എ​ത്തി തി​രു​വാ​ഭ​ര​ണ ദ​ര്‍​ശ​ന​വും ക​ണ്ട് മ​ട​ങ്ങു​ന്ന അ​യ്യ​പ്പ തീ​ര്‍​ഥാ​ട​നം 14, 28 ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കും. പൊ​ന്മ​ടി​യി​ലേ​ക്ക് 15, 22, 25 ദി​വ​സ​ങ്ങ​ളി​ല്‍ യാ​ത്ര​ക​ള്‍ ഉ​ണ്ടാ​കും. എ​ല്ലാ പ്ര​വേ​ശ​ന ഫീ​സു​ക​ളും ഉ​ള്‍​പ്പ​ടെ 770 രൂ​പ​യാ​ണ് നി​ര​ക്ക്.

ക​മ്പ​ത്തെ മു​ന്തി​രി തോ​ട്ട​ങ്ങ​ള്‍ ക​ണ്ട് മ​ധു​ര മീ​നാ​ക്ഷി ക്ഷേ​ത്രം വ​ഴി ത​ഞ്ചാ​വൂ​ര്‍ ബ്ര​ഹ​ദീ​ശ്വ​ര ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്തു​ന്ന യാ​ത്ര 20 രാ​ത്രി 10 ന് ​ആ​രം​ഭി​ക്കും. ഒ​രാ​ള്‍​ക്ക് 2350 രൂ​പ​യാ​ണ് നി​ര​ക്ക്. ക്രി​സ്മ​സ് അ​വ​ധി ആ​രം​ഭി​ക്കു​ന്ന 21 നും 23 ​നും ചാ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള നെ​ഫ​ര്‍​റ്റി​ട്ടി ക​പ്പ​ല്‍ യാ​ത്ര​ക്കാ​യു​ള്ള ബു​ക്കിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ 10 ന് ​കൊ​ല്ലം ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് എ​സി ലോ ​ഫ്‌​ളോ​ര്‍ ബ​സി​ല്‍ എ​റ​ണാ​കു​ള​ത്ത് എ​ത്തി അ​ഞ്ചു മ​ണി​ക്കൂ​ര്‍ അ​റ​ബി​ക്ക​ട​ലി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ക​പ്പ​ല്‍ യാ​ത്ര​ക്ക് 4240 രൂ​പ​യാ​ണ് നി​ര​ക്ക്. 21, 29 എ​ന്നീ ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​ല്ലി​ക്ക​ല്‍​ക​ല്ല് - ഇ​ല​വീ​ഴാ പൂ​ഞ്ചി​റ യാ​ത്ര ഉ​ണ്ടാ​യി​രി​ക്കും. നി​ര​ക്ക് 820 രൂ​പ. അ​യ്യ​പ്പ​ന്‍ കോ​വി​ല്‍ തൂ​ക്കു പാ​ലം വ​ഴി രാ​മ​ക്ക​ല്‍ മേ​ട് പോ​കു​ന്ന യാ​ത്ര 22 ന് ​രാ​വി​ലെ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. 1070 രൂ​പ​യാ​ണ് നി​ര​ക്ക്.
24 ന് ​ര​ണ്ട് യാ​ത്ര​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും- ക​ന്യാ​കു​മാ​രി​യും റോ​സ്മ​ല​യും. തൃ​പ്പ​ര​പ്പ് വെ​ള്ള​ച്ചാ​ട്ടം, പ​ദ്മ​നാ​ഭ​പു​രം കൊ​ട്ടാ​രം എ​ന്നി​ട​ങ്ങ​ള്‍ ക​യ​റി ക​ന്യാ​കു​മാ​രി​യി​ലെ​ത്തി അ​സ്ത​മ​യ കാ​ഴ്ച ആ​സ്വ​ദി​ച്ചു മ​ട​ങ്ങു​ന്ന യാ​ത്ര​ക്ക് 800 രൂ​പ​യാ​ണ് നി​ര​ക്ക്.

ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ ചാ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള അ​ഞ്ചു​രു​ളി - കാ​ല്‍​വ​രി മൗ​ണ്ട് ഇ​ടു​ക്കി യാ​ത്ര രാ​വി​ലെ അ​ഞ്ചി​ന് കൊ​ല്ല​ത്തു നി​ന്ന് ആ​രം​ഭി​ക്കും. 1020 രൂ​പ​യാ​ണ് ചാ​ര്‍​ജ്. കൊ​ല്ല​ത്തു​നി​ന്നു​ള്ള ആ​ദ്യ പാ​ല​ക്കാ​ട് യാ​ത്ര 26 രാ​ത്രി എ​ട്ടി​ന് കൊ​ല്ല​ത്തു​നി​ന്ന് തി​രി​ക്കും. പാ​ല​ക്കാ​ട് കോ​ട്ട, ക​ല്‍​പ്പാ​ത്തി, മ​ല​മ്പു​ഴ, ത​സ്രാ​ക്ക്, കൊ​ല്ലം​കോ​ട് ഗ്രാ​മം എ​ന്നി​വ​യ്ക്കു​ശേ​ഷം നെ​ല്ലി​യാ​മ്പ​തി സ​ന്ദ​ര്‍​ശി​ക്കു​ന്ന ര​ണ്ട് ദി​വ​സ​ത്തെ യാ​ത്ര 28 ന് ​മ​ട​ങ്ങി എ​ത്തും. 2750 രൂ​പ​യാ​ണ് നി​ര​ക്ക്. പാ​ലോ​ട് ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍, മ​ങ്ക​യം വെ​ള്ള​ച്ചാ​ട്ടം, കൂ​രി​യൊ​ട്ടു ഫാം, ​മ​ല​മേ​ല്‍​പാ​റ യാ​ത്ര 29 ന് ​ന​ട​ക്കും.

പു​തു​വ​ര്‍​ഷ​ത്തെ വേ​ളാ​ങ്ക​ണ്ണി പ​ള്ളി​യി​ലെ ആ​ദ്യ മ​ല​യാ​ള കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കു​ന്ന വേ​ളാ​ങ്ക​ണ്ണി യാ​ത്ര 31 ന് ​രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. 2760 രൂ​പ​യാ​ണ് നി​ര​ക്ക്. പു​തു​വ​ര്‍​ഷം ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കു​ന്ന വാ​ഗ​മ​ണ്‍ യാ​ത്ര 31 ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക്: 9747969768, 9495440444, 7592928817.