കാറ് ജീപ്പിലിടിച്ചു ഡ്രൈവർക്ക് പരിക്ക്
1486120
Wednesday, December 11, 2024 6:16 AM IST
ചാത്തന്നൂർ : ദേശീയപാതയിൽ കല്ലുവാതുക്കൽ ജംഗ്ഷനിൽ കാറ് ജീപ്പിലിടിച്ചു കാർ ഡ്രൈവർക്ക് പരിക്ക് .നാവായിക്കുളം ഹസീന മൻസിലിൽ സലിം ഷാക്കാണ് പരിക്ക് പറ്റിയത്.
ഇന്നലെ ഉച്ചക്ക് 12.45 ഓടെ കൊല്ലത്ത് നിന്ന് കടമ്പാട്ടുകോണത്തെ വീട്ടിലേക്കു പോകുമ്പോമ്പോൾ ചിറക്കര ഭാഗത്തുനിന്നും പാരിപ്പള്ളി ഭാഗത്തേക്ക് പോകുവാനായി അടിപ്പാത വഴി ദേശീയപാതയിലേക്ക് കയറിയ ജീപ്പിൽ കാറ് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ സലിം ഷായെ നാട്ടുകാർ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചു.