വീരമൃത്യു വരിച്ച ആർ.എം. നരേഷിന്റെ പ്രതിമ അനാഛാദനം ചെയ്തു
1486454
Thursday, December 12, 2024 6:07 AM IST
കൊല്ലം: 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച യുവ ഓഫീസർ സെക്കൻഡ് ലെഫ്റ്റനന്റ് രാധാ മോഹൻ നരേഷിന് ജന്മനാടിന്റെ ആദരവ്. അദ്ദേഹത്തിന്റെ ചരമദിനമായ ഇന്നലെ കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം യുദ്ധനായകന്റെ പ്രതിമ അനാഛാദനം ചെയ്തു.
പാങ്ങോട് മിലിട്ടറി സ്റ്റേഷൻ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ, ലെഫ്. നരേഷിന്റെ സഹോദരങ്ങളായ ഡോ. ഗോപി മോഹൻ നരേഷ്, ശ്രീകലാ റാണി, പ്രവീൺ നരേഷ് എന്നിവരും ചേർന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് ആദരാഞ്ജലികൾ അർപ്പിച്ചു.
ലെഫ്. നരേഷ് പ്രവർത്തിച്ചിരുന്ന ഒമ്പത് -ജാട്ട് റെജിമെന്റിനെ പ്രതിനിധീകരിച്ച് നായ്ക്ക് സുബേദാർ കിഷോർ ഉൾപ്പെടെ മൂന്ന് സേനാംഗങ്ങളും, സൈനിക വെൽഫെയർ ബോർഡ് ഓഫീസർ വിംഗ് കമാൻഡർ (റിട്ട) സന്തോഷ്, കരസേനാ ഉദ്യോഗസ്ഥർ, സൈനികർ, വിമുക്തഭടന്മാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
1971 ഡിസംബർ 10 ന് പാകിസ്ഥാന്റെ കാലാൾപ്പട സൈന്യം ആക്രമണം നടത്തിയ മുനാവർ താവി നദിയിലെ റായ്പൂർ ക്രോസിംഗ് സംരക്ഷിക്കാൻ സെക്കന്ഡ് ലെഫ്റ്റനന്റ് രാധാ മോഹൻ നരേഷിനെ പ്ലാറ്റൂൺ കമാൻഡറായി ചുമതലപ്പെടുത്തി. നരേഷ് തന്റെ പ്ലാറ്റൂണിനെ മുന്നിൽ നിന്ന് നയിക്കുകയും, പോസ്റ്റ് നിലനിർത്താൻ ധീരമായ പോരാട്ടം നടത്തുകയും ചെയ്തു.
യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഇന്ത്യൻ ആർമിയുടെ ജാട്ട് റെജിമെന്റിൽ കമ്മീഷൻ ചെയ്തിട്ട് ഒരാഴ്ച മാത്രം ആയിട്ടുള്ള ഈ ഉദ്യോഗസ്ഥന് 21 വയസായിരുന്നു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ, ലെഫ്. നരേഷിന്റെ സഹോദരങ്ങളായ ഡോ. ഗോപി മോഹൻ നരേഷ്, ശ്രീകലാ റാണി, പ്രവീൺ നരേഷ് എന്നിവരും ചേർന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് ആദരാഞ്ജലികൾ അർപ്പിച്ചു.