തേവലക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നു
1486115
Wednesday, December 11, 2024 6:16 AM IST
ചവറ : തേവലക്കര പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്നു. കോയിവിള സൗത്ത് 12 -ാം വാർഡ്, പാലയ്ക്കൽ വടക്ക് 22 ാം വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോയിവിള സെന്റ് ആന്റണിസ് സ്കൂളിലും തേവലക്കര പാലയ്ക്കൻമുസ്ലിം എൽപിഎസിലുമായിരുന്നു വോട്ടെടുപ്പ്.23- വാര്‍ഡുകളുളള പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫാണ്.
യുഡിഎഫ് 12, എല്‍ഡിഎഫ് എട്ട്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.പാലയ്ക്കലിലെ ജനപ്രതിനിധി മരണപ്പെട്ടതിനാലും കോയിവിളയിലെ ജന പ്രതിനിധി വിദേശത്തേക്ക് പോയതിലാനുമായിരുന്നു ഉപ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.രാവിലെ തുടങ്ങിയ വോട്ടെടുപ്പ് അഞ്ചോടെ അവസാനിച്ചു.
ഇതിനിടയില്‍ കോയിവിള സൗത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്ങ് മൂത്തിന് മുന്നില്‍ യുഡിഎഫ് നേതാവിനെ കാരണമില്ലാതെ പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷധിച്ച് യുഡിഎഫ് ചവറ നിയോജക മണ്ഡലം കമ്മിറ്റി തെക്കുംഭാഗം പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ മാർച്ച് പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് ചെറിയ രീതയില്‍ ഉന്തും തള്ളും നടന്നു .