ബ്ലോക്ക് കേരളോത്സവം; സംഘാടക സമിതി രൂപീകരിച്ചു
1485848
Tuesday, December 10, 2024 6:31 AM IST
അഞ്ചൽ: ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്ലോക്ക് തല കേരളോത്സവം 20 മുതൽ 22 വരെ അഞ്ചലിൽ നടക്കും.
കേരളോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ജോസ് അധ്യക്ഷത വഹിച്ചു.
അലയമൺ പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എസ്. മായാകുമാരി, ലേഖാ ഗോപാലകൃഷ്ണൻ, എൻ. കോമളകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി. അശോക് കുമാർ, റെജി ഉമ്മൻ, ഇ.കെ. സുധീർ, റീന ഷാജഹാൻ, കീർത്തി പ്രശാന്ത്, എസ്. ശോഭ, ബിഡിഒ ആർ.വി. അരുണ എന്നിവർ പ്രസംഗിച്ചു. കേരളോത്സവത്തിന്റെ വിജയത്തിനായി ജനറൽ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.