ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം
1486455
Thursday, December 12, 2024 6:07 AM IST
ചടയംഗലത്ത് യുഡിഎഫിന് അട്ടിമറി വിജയം
അഞ്ചല്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചത്. 43 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ അഡ്വ. ഉഷബോസ് വിജയിച്ചത്. എൽഡിഎഫ് പ്രതിനിധിരീജ, സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജി വച്ചതിനാലാണ് പൂങ്കോട് എൽഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഗ്രീഷ്മ ചൂഡന്‍ 386 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി ലേഖ രാജേഷിന് 50 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ജനവിരുദ്ധ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പൂങ്കോട് വാര്‍ഡില്‍ പ്രകടമായതെന്ന് കെപിസിസി സെക്രട്ടറി എം.എം. നസീര്‍ പറഞ്ഞു.
പരാജയപ്പെട്ടെങ്കിലും എൽഡിഎഫിന് വോട്ടുകൂടി. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 150 വോട്ട് നേടിയ ബിജെപിക്ക് ഇക്കുറി 50 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും ആരോപണങ്ങൾക്കും വഴിവയ്ക്കും.
ആലഞ്ചേരിയില്‍ എൽഡിഎഫിന് ഉജ്വല വിജയം
അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആലഞ്ചേരി വാര്‍ഡില്‍ എൽഡിഎഫ്
സ്ഥാനാര്‍ഥി വിജയിച്ചു. 87 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ എസ്.ആര്. മഞ്ജു സിറ്റിംഗ് വാര്‍ഡ് നിലനിര്‍ത്തിയത്. പോള്‍ ചെയ്ത 1301 വോട്ടിൽ 510 വോട്ട് നേടി എൽഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു.
423 വോട്ട് നേടി ബിജെപി സ്ഥാനാര്‍ഥി എം. ഷൈനി രണ്ടാം സ്ഥാനത്ത് എത്തി. 368 വോട്ട് നേടി യുഡിഎഫ് സ്ഥാനാര്‍ഥി സുജാവില്സന് മൂന്നാം സ്ഥാനത്ത് എത്തി. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുടെ കുപ്രചരണങ്ങള്‍ക്ക് ലഭിച്ച മറുപടിയാണ് ആലഞ്ചേരിയിലെ ഉജ്വല വിജയമെന്ന് എൽഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. എന്നും വാര്‍ഡിലെ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് വിജയിച്ച എസ്.ആര്. മഞ്ജു വ്യക്തമാക്കി. ഏരൂരില്‍ എൽഡിഎഫ് ആഹ്ലാദപ്രകടനം നടത്തി.