ഉപതെരഞ്ഞെടുപ്പ്: ആലഞ്ചേരിയില്‍ ഭേദപ്പെട്ട പോളിംഗ്: പ്രതീക്ഷയോടെ മുന്നണികള്‍
1486118
Wednesday, December 11, 2024 6:16 AM IST
അഞ്ചല്‍ : ഉപതെരഞ്ഞെടുപ്പ് നടന്ന ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി വാര്‍ഡില്‍ വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചു. ഏരൂര്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ രണ്ടു പോളിംഗ് ബൂത്തുകളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്.
വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ കനത്ത പൊളിങ്ങാണ് രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നായതോടെ പോളിംഗ് എഴുപതു ശതമാനത്തിലേക്ക് എത്തി. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ പൊളിങ്ങിനെ അല്‍പ്പം ഒന്നു പിന്നോട്ടടിച്ചു. കഴിഞ്ഞ തവണ എഴുപത് ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇക്കുറി ഒരു ശതമാനത്തിന്റെ വര്‍ധനരേഖപ്പെടുത്തി. 71.99 ശതമാനാണ് ഇക്കുറി പോളിങ് രേഖപ്പെടുത്തിയത്.
പോളിങ് കൂടിയത് മൂന്നു മുന്നണികളുടെയും പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ത്രികോണ മല്‍സരം എന്നു വിശേഷിപ്പിക്കുന്ന ആലഞ്ചേരി വാര്‍ഡില്‍ ഇടതുവലത് മുന്നണികളും എന്‍ഡിഎയും വിജയപ്രതീക്ഷ പങ്കുവച്ചു. ഇടതുമുന്നണിയുടെ സിറ്റിങ് വാര്‍ഡായ ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. സിപിഎം പ്രതിനിധിയായ വാര്‍ഡ് അംഗം രാജിവയ്ക്കാതെ വിദേശത്തേക്ക് പോയിരുന്നു.
ഇതേ തുടര്‍ന്നു ഇവരെ അയോഗ്യയാക്കിയതിനാലാണ് ആലഞ്ചേരിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇടതുമുന്നണിക്കായി എസ്.ആര് മഞ്ജു, യുഡിഎഫിനായി സുജാവില്സണ്, എന്‍ഡിഎക്കായി എം .ഷൈനി എന്നിവരാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. ഒരു വര്‍ഷത്തിനകം തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വരാനിരിക്കെ ആലഞ്ചേരിയിലെ ഫലം മൂന്നുമുന്നണികള്‍ക്കും നിര്‍ണയകമാണ്.