മാർത്തോമ സീനിയർ സിറ്റിസൻ ഫെലോഷിപ്: സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി
1486128
Wednesday, December 11, 2024 6:33 AM IST
കൊട്ടാരക്കര: മാർത്തോമാസീനിയർ സിറ്റിസൻ ഫെല്ലോഷിപ്പിന്റെയും കൊട്ടാരക്കര - പുനലൂർ ഭദ്രാസന സീനിയർ സിറ്റിസൻ ഫെലോഷിപ്പിന്റെയും ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ജംഗിൾ ബഞ്ച് 2024 കൊട്ടാരക്കര മാർത്തോമാ ജൂബിലി മന്ദിരത്തിൽനടന്നു.
മാർത്തോമാസീനിയർ സിറ്റിസൻ ഫെലോഷിപ്പ് വൈദിക വൈസ് പ്രസിഡന്റ് റവ. ഡോ. പി. റ്റി .ജേക്കബ് അധ്യക്ഷത വഹിച്ചു . കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പാ ക്രിസ്മസ് സന്ദേശം നൽകി. 50 അംഗങ്ങൾ വീതം അടങ്ങുന്ന കേന്ദ്ര ഗായക സംഘത്തിന് ഡോ. ഫിലിപ്പ് തോമസും, ഭദ്രാസന സീനിയർ സിറ്റിസൻ ഗായകസംഘത്തിന് കുര്യൻ ജോർജും നേതൃത്വം നൽകി.
സീനിയർ സിറ്റിസൻ ഗാനസന്ധ്യയിൽ റവ. കെ. വൈ .ജേക്കബ് (വികാരി ജനറാൾ), പ്രഫ.ഡോ. എബ്രഹാം ജേക്കബ് (ജനറൽ സെക്രട്ടറി ) ,റവ. ജോജി കെ മാത്യു, റവ .സ്കറിയാ തോമസ്, പ്രഫ.അഡ്വ. എബ്രഹാം വർഗീസ് ,അഡ്വ. ജോർജ് വർഗീസ്, ജേക്കബ് ജോർജ്, എബ്രഹാം ജേക്കബ്, ഒ. ബേബിക്കുട്ടി എന്നിവർ പ്രസംഗിച്ചു.