മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഉപസംവരണം കേരളത്തിലും നടപ്പാക്കണം: കേരള വേടർ സമാജം
1486126
Wednesday, December 11, 2024 6:33 AM IST
കുണ്ടറ: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഉപസംവരണം നടപ്പാക്കിയ മാതൃകയിൽ കേരളത്തിലും ഉപസംവരണം നടപ്പിലാക്കണമെന്ന് പവിത്രേശ്വരം കാവ് അങ്കണത്തിൽ നടന്ന കുന്നത്തൂർ മേഖല വേടർ സമാജം കൺവൻഷൻസംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള വേടർസമാജം സംസ്ഥാന പ്രസിഡന്റ് ബാബു പട്ടംതുരുത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കാരിയോട് ശശി അധ്യക്ഷത വഹിച്ചു. ആനുപാതിക പ്രതിനിധ്യംവഴി സമുദായങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും ജാതി സെൻസസ് പ്രകാരം ഉപവർഗീകരണം വഴി അതി ദുർബല വിഭാഗം ജാതികളുടെ പട്ടിക തയാറാക്കി ഉപസംവരണം നടപ്പിലാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
കൺവൻഷനിൽ സംസ്ഥാന സെക്രട്ടറി രതുതങ്കപ്പൻ, ജില്ലാ സെക്രട്ടറി മനോഹരൻ, മഹിളാസമാജം പ്രസിഡന്റ്മഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.