പ്രവാസി കോൺഗ്രസ് യോഗം ചേർന്നു
1486133
Wednesday, December 11, 2024 6:36 AM IST
കൊട്ടാരക്കര: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. ജില്ലാ പ്രസിഡന്റ് കുമ്മിൾ സാലി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വർധിപ്പിച്ച ക്ഷേമനിധിവിഹിതം പിൻവലിക്കണം എന്നും ക്ഷേമപെൻഷൻ വർധിപ്പിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി ദിനം കൊല്ലം ഡിസിസി ഹാളിൽ ജില്ലാ സമ്മേളനമായി നടത്തുവാനും തീരുമാനിച്ചു.
വർധിപ്പിച്ച വൈദ്യുതി നിരക്ക് പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങളെ ദുരിതത്തിൽ ആക്കുന്ന നടപടി ആണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി അൻസിൽ മയ്യനാട്, സംസ്ഥാന കമ്മറ്റി അംഗം ടിവി സലാഹുദീൻ ,
ഭാരവാഹികളായ കിഴക്കേ തെരുവിൽ പി ബാബു, അലക്സാണ്ടർ മുളവന, ജീജബായ്, റഷീദ്, ജില്ലാ വൈസ് പ്രസിഡന്റ് ജയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റുമാരായ നിജബ് മൈലവിള ശിവ പ്രകാശ്, സന്തോഷ് കുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.