അമൃത വിശ്വവിദ്യാപീഠത്തിൽ പി എച്ച് ഡി; 22 വരെ അപേക്ഷിക്കാം
1486132
Wednesday, December 11, 2024 6:36 AM IST
അമൃതപുരി (കൊല്ലം): അമൃത വിശ്വവിദ്യാപീഠത്തിൽ 2025 വർഷത്തെ പി എച്ച് ഡി പ്രവേശനത്തിനായി 22 വരെ അപേക്ഷിക്കാം.
ഹ്യുമാനിറ്റീസ്, മാനേജ്മെന്റ് മെഡിക്കൽ സയൻസസ്, എൻജിനീയറിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ 2025 ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ട പി എച്ച് ഡി പ്രവേശനത്തിനാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും, ആഗോളതലത്തിൽ പ്രശസ്തരായ റിസർച്ച് ഗൈഡുകളെയുമാണ് അമൃത വിശ്വവിദ്യാപീഠത്തിൽ പി എച്ച് ഡി വിദ്യാർഥികൾക്കായി ലഭിക്കുന്നത്. ഇതിനുപുറമെ ഫുൾടൈം ഗവേഷകർക്ക് മുപ്പത്തിയയ്യായിരം രൂപവരെ സ്കോളർഷിപ്പ്, 25 ലക്ഷത്തോളം രൂപയുടെ ഗവേഷണ ധനസഹായം,
യൂണിവേഴ്സിറ്റി ഓഫ് ബഫലോ, പോളിടെക്നിക്കോ ഡി മിലാനോ തുടങ്ങിയ അന്താരാഷ്ട്ര സർവകലാശാലകളുമായുള്ള സഹകരണം എന്നിവയും അമൃത വിശ്വവിദ്യാപീഠം വിദ്യാർഥികൾക്കായി വാഗ്ദാനം ചെയ്യുന്നു.
നെറ്റ്, ഗെയ്റ്റ് യോഗ്യതയുള്ള വിദ്യാർഥികൾക്ക് നേരിട്ട് ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്. കൂടാതെ വിഷയത്തിൽ 60 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്കോടെ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള വിദ്യാർഥികൾക്കും പി എച്ച് ഡി പ്രവേശന പരീക്ഷക്കായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.amrita.edu/phd എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ [email protected] എന്ന ഇമെയിൽ വിലാസം വഴി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.