തോപ്പ് സെന്റ് സ്റ്റീഫൻ ഇടവകയിൽ ജനജാഗരം സംഘടിപ്പിച്ചു
1485849
Tuesday, December 10, 2024 6:31 AM IST
കൊല്ലം: തോപ്പ് സെന്റ് സ്റ്റീഫൻ ഇടവകയിൽ നടന്ന ജനജാഗരം കെഎൽസിഎ സംസ്ഥാന ഫോറം കൺവീനർ അനിൽ ജോൺ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. വർഗീസ് പൈനാടത്ത് അധ്യക്ഷനായിരുന്നു. കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് വിൻസി ബൈജു മുഖ്യപ്രഭാഷണം നടത്തി. കെഎൽസിഎ യൂണിറ്റ് പ്രസിഡന്റ് ജോയി, സെക്രട്ടറി ജേക്കബ് എന്നിവർ പ്രസംഗിച്ചു. കെഎൽസിഎ രൂപത സെക്രട്ടറി അജിത ജോർജ് സംബന്ധിച്ചു.
ഇടവക കൈക്കാരൻ എ.ജെ. ഡിക്രൂസ്, കെആർഎൽസിസി മുൻ അംഗം അനിൽ ജോസ്, രൂപത റിസോഴ്സ് ടീം അംഗം സ്കാർബിറ്റാ എന്നിവർ നേതൃത്വം വഹിച്ചു.