പാൻ മസാലയുമായി രണ്ടു പേർ പിടിയിൽ
1486452
Thursday, December 12, 2024 6:07 AM IST
കൊല്ലം: ലക്ഷങ്ങൾ വില വരുന്ന പാൻ മസാലയുമായി രണ്ടു പേർ പിടിയിൽ. ജില്ലയിലെ വിവിധ കടകളിലും കോളജ് സ്കൂൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും മാസങ്ങളായി കച്ചവടം നടത്തി വന്ന നിലമേൽ കരിന്തലക്കോട് ഷാജഹാൻ മനസിലിൽ ഷിബു (45), തെന്മല ഉറുകുന്നിൽ വാലുണ്ടിൽ വീട്ടിൽ മൊട്ട ജോബിൻ എന്നറിയപ്പെടുന്ന ജോബിൻ ജോയ് (33)എന്നിവരെ ആണ് പിടികൂടിയത്.
കമ്പോളത്തിൽ 15 ലക്ഷം രൂപ വില വരുന്ന പതിനാറായിരത്തോളം പാക്കറ്റ് പുകയില ഉത്പന്നമാണ് പിടികൂടിയത്. കൊട്ടാരക്കര ഡാൻസഫ് എസ്ഐ ജ്യോതിഷ് ചിറവൂർ, സിപിഒമാരായ സജുമോൻ, അഭിലാഷ്, ദിലീപ്, വിപിൻ ക്ളീറ്റസ്, ചടയമംഗലം സിഐ സുനീഷ് എസ്ഐ മോനിഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
കൊല്ലം ജില്ലയിലെയും സമീപ ജില്ലകളിലേയും കടകളിലേക്കും പാൻ മസാല വിതരണം ചെയ്യുന്ന മൊത്തവിതരണ കച്ചവട സംഘത്തിൽപെട്ടവരാണിവർ.
നിലമേൽ സ്വദേശിയായ ഷിബു നേരത്തെയും പാൻ മസാല വിറ്റതിന് എക്സൈസ്, പോലീസ് കേസുകളിൽ പ്രതിയാണ്. ജില്ലയിൽ ഇത്തരക്കാരെ പിടികൂടാൻ ഉള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് റൂറൽ എസ്പി അറിയിച്ചു.