തേവലക്കര പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫിനും യുഡിഎഫിനും ഓരോ സീറ്റ്
1486451
Thursday, December 12, 2024 6:07 AM IST
ചവറ: തേവലക്കര പഞ്ചായത്തിലെക്കുള്ള ഉപ തെരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ എല്‍ഡിഎഫിനും യുഡിഎഫിനും ഓരോ സീറ്റ് ലഭിച്ചു.
പാലയ്ക്കല്‍ വടക്ക് ഇരുപത്തി രണ്ടാം വാര്‍ഡില്‍ യുഡിഎഫും കോയിവിള സൗത്ത് പന്ത്രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്. പാലയ്ക്കല്‍ വടക്കില്‍ ബിസ്മി അനസ്, കോയവിള സൗത്തില്‍ അജിതാ സാജന് എന്നിവരാണ് വിജയിച്ചത്. പാലയക്കലില് യുഡിഎഫിലെ ബിസ്മി അനസിന് 739- വോട്ടും എല്‍ഡിഎഫ് സ്ഥാനാർഥി സുബീന ഷെമീറിന് 591- വോട്ടും ബിജെപിയിലെ ആര്. നിത്യക്ക് 106- വോട്ടും ലഭിച്ചു.
കോയിവിള സൗത്തില്‍ എല്‍ഡിഎഫിലെ അജിതാ സാജന് 560-വോട്ടും യുഡിഎഫിലെ ബി. സാന്ദ്രക്ക് 452- വോട്ടും ബിജെപിയിലെ സിനു സുനിലിന് 42-വോട്ടുകളും ലഭിച്ചു. ജനപ്രതിനിധികളായിരുന്ന പാലയ്ക്കല്‍ വാര്‍ഡില്‍ ബീനാ റഷീദിന്റെ മരണത്തെ തുടർന്നും കോയിവിള സൗത്തില്‍ ടെല്‍മാ മേരി വിദേശത്ത് പോയതിനാലുമായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
23- വാര്‍ഡുകളുള്ള തേവലക്കര പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫാണ്. ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ നിലവിലെ കക്ഷിനില പഴയത് പോലെ തന്നെ എല്‍ഡിഎഫ് 13, യുഡിഎഫ് ഒന്‍പത്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നിരാശ ഉണ്ടായി.