സിപിഎം സമ്മേളനം : ദീപശിഖാ റാലി നടന്നു
1486116
Wednesday, December 11, 2024 6:16 AM IST
കൊട്ടാരക്കര : സിപിഎം ജില്ലാ സമ്മേളന നഗറിൽ ജ്വലിപ്പിക്കാനുള്ള ദീപശിഖയും വഹിച്ചു കൊണ്ടുള്ള റാലി രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെബലികുടീരത്തിൽ നിന്നുമാണ് കഴിഞ്ഞ ദിവസം പ്രയാണമാരംഭിച്ചത്.
സി പി എം സംസ്ഥാന കമ്മിറ്റിയംഗം ജെ. മേഴ്സി കുട്ടിയമ്മ ജാഥാ ക്യാപ്റ്റൻ കൊട്ടാരക്കര ഏരിയ സെക്രട്ടറി പി .കെ .ജോൺസന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എൻ .ബേബി അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയേറ്റംഗം പി .എ .ഏബ്രഹാം, നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ .രാമാനുജൻ, ജില്ലാ കമ്മിറ്റിയംഗം ജി .സുന്ദരേശൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ സി .മുകേഷ്, എസ.് ആർ .രമേശ്, പി .ടി .ഇന്ദുകുമാർ, ആർ .മധു,എം .ചന്ദ്രൻ, എം .ബാബു,
ഡി .എസ്. സുനിൽ, ഉപാസന മോഹനൻ, കെ. വിജയകുമാർ, പി .ജെ. മുരളീധരൻ ഉണ്ണിത്താൻ, കെ. പ്രതാപ്കുമാർ, ജി .മുകേഷ്, ഫൈസൽ ബഷീർ, അനിതാ ഗോപകുമാർ, സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് വി .രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.