സർവീസ് റോഡുകളുടെ പണി പൂർത്തിയാക്കണം
1485845
Tuesday, December 10, 2024 6:31 AM IST
ചവറ: നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെടുത്തി സർവീസ് റോഡുകളുടെ പണി പൂർത്തീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്ന് വ്യാപാരി വ്യവസായി സമിതി ചവറ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവിൽ ഹൈവേയുടെ ഇരുവശങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന സ്ഥിതിയിലാണ്. വ്യാപാര സ്ഥാപനങ്ങളിൽ ജനങ്ങൾക്ക് കയറാൻ പറ്റാത്ത രീതിയിലാണ് ഇപ്പോഴത്തെ സ്ഥിതി. പൊടിപടലങ്ങൾ പടർന്ന് വ്യാപാര സ്ഥാപനങ്ങൾ ഉള്ളിൽ വ്യാപാരികൾക്ക് ഇരിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടന്നും സമ്മേളനത്തിൽ ഉയർന്നു. സലാം പണിയ്ക്കേത്ത് നഗറിൽ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി വൈ രാജൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അധ്യക്ഷനായി. ജി. ഷൺമുഖൻ, സെക്രട്ടറി ആർ. സന്തോഷ്, നിസാർ, ജി. ഷണ്മുഖൻ, ജി.ആർ. ഗീത, ഷിബു എന്നിവർ പ്രസംഗിച്ചു. ഹൈവേ വികസനത്തിൽ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ കൺവൻഷൻ തീരുമാനിച്ചു.ഭാരവാഹികൾ: അബ്ദുൽ ലത്തീഫ് -പ്രസിഡന്റ്, ജി.ആർ. ഗീത - വൈസ് പ്രസിഡന്റ്, ആർ. സന്തോഷ് - സെക്രട്ടറി ജി. ഷൺമുഖൻ- ജോയിന്റ് സെക്രട്ടറി എ. വൺ നിസാർ (ട്രഷറർ)