വൈദ്യുതി നിരക്ക് വർധന പിൻവലിക്കണം: സി.ആർ. മഹേഷ് എംഎൽഎ
1486130
Wednesday, December 11, 2024 6:33 AM IST
കരുനാഗപ്പള്ളി: വൈദ്യുതി നിരക്ക് വർധനവിലൂടെയും വിലക്കയറ്റത്തിലൂടെയും കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം താളം തെറ്റിയിരിക്കുകയാണെന്ന് സി .ആർ .മഹേഷ് എംഎൽഎ പ്രസ്താവിച്ചു.
യുഡബ്യൂ ഇസി കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ നടന്ന ചൂട്ട് കത്തിച്ച് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മൂന്നു സോണുകളായി തരംതിരിച്ച് റെഗുലേറ്റർ കമ്മീഷൻ അദാലത്ത് നടത്തുകയും പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കുകയും ചെയ്തിട്ട് ആ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ലംഘിച്ചു കൊണ്ടാണ് ചാർജ് വർദ്ധനവ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം കേരളമാകെ അലയടിക്കേണ്ടതാണ്. കേരളത്തിലെ മുഴുവൻ ജനങ്ങളും പിണറായി സർക്കാരിന്റെ വൈദ്യുതി നയത്തിനെതിരെ രംഗത്തിറങ്ങണമെന്നും സി.ആർ .മഹേഷ് ആവശ്യപ്പെട്ടു.
യു ഡബ്ല്യു ഇ സി സംസ്ഥാന ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് പ്രതിഷേധ ജ്വാല തെളിയിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ബി. മോഹൻദാസ് അധ്യക്ഷതവഹിച്ചു.
കോൺഗ്രസ് നേതാക്കളായ നീലികുളം സദാനന്ദൻ, ബാബുജി പട്ടത്താനം, എൻ .രമണൻ, ജി. കൃഷ്ണപിള്ള, പെരുമാനൂർ രാധാകൃഷ്ണൻ, സുഭാഷ് ബോസ്, പനക്കുളങ്ങര സുരേഷ്, പി .സോമരാജൻ, ആർ .എസ് .കിരൺ, മോളി ,വത്സല, രതീദേവി, ഷെഫീഖ് കാട്ടയ്യം,അനില ബോബൻ, പുന്നൂർ ശ്രീകുമാർ, പി വി ബാബു, വി കെ രാജേന്ദ്രൻ, സുനിൽകുമാർ മാമൂട്, ഫഹദ് തറയിൽ, ആർ ദേവരാജൻ, സുനിത സലിംകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.