കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ധർണ നടത്തി
1486446
Thursday, December 12, 2024 6:07 AM IST
കുണ്ടറ: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, ഡി എ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചുറ്റുമല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.സജിത്ത് ഉദ്ഘാടനം ചെയ്തു. പ്രഫ.ജെ.വി. പണിക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രാധാകൃഷ്ണൻ, ജി. രാമചന്ദ്രൻ പിള്ള, എസ്. പ്രേംകുമാർ, ബ്ലോക്ക് ട്രഷറർ ജി. രാജൻ പിള്ള, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ശിവൻ വേളിക്കാട് എന്നിവർ പ്രസംഗിച്ചു.