മോഷണം നെടുമങ്ങാട് സ്വദേശി പിടിയിൽ
1486450
Thursday, December 12, 2024 6:07 AM IST
കൊട്ടാരക്കര: കേരളത്തിലുടനീളം കാർ മോഷണവും റബർ മോഷണവും നടത്തിവന്നയാളെ കൊട്ടാരക്കര പോലീസ് പിടികൂടി. നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ പ്രബിൻ (29) ആണ് അറസ്റ്റിലായത്. മോഷണക്കേസിൽ മൂന്നു മാസം മുൻപാണ് ഇയാൾ ജയിൽ മോചിതനായത്.
കഴിഞ്ഞ ദിവസം കൊട്ടാരക്കര ഇഞ്ചക്കാട്ടുള്ള ഹോട്ടലിൽ പാർക്ക് ചെയ്തിരുന്ന പ്രമുഖ സിനിമാ നടിയുടെ കാർ മോഷണം പോയിരുന്നു. പരാതിയിൽ കൊട്ടാരക്കര പോലീസ്. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. പോലീസ് പറയുന്നത് ഇങ്ങനെ:
ൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കിയെടുത്ത് മോഷ്ടിച്ച കാറിൽ സ്ഥാപിച്ചു. അവിടന്ന് വെള്ളറടയിലെ റബർ വ്യാപാര സ്ഥാപനം കുത്തിതുറന്ന് 500 കിലോയിലധികം റബർഷീറ്റും 7000 രൂപയും മോഷ്ടിച്ചു.
ഷീറ്റ് വിറ്റശേഷം രാത്രിയിൽ കാറിൽ കിടന്നുറങ്ങി. പിറ്റേന്ന് കോട്ടയം ഭാഗത്തേക്ക് തിരിച്ചു. ഈ യാത്രയിൽ റാന്നി പെരുന്നാട്ടിലുള്ള റബർ കട കുത്തിതുറന്ന് 400 കിലോ ഷീറ്റ് മോഷ്ടിച്ചു. വിറ്റു കിട്ടിയ പണവുമായി കോഴിക്കോട്ടുള്ള പെൺസുഹൃത്തിനെ കാണാൻ പുറപ്പെട്ടു.
പാലാക്ക് സമീപം വച്ച് മോഷ്ടിച്ച കാറും മറ്റൊരു വാഹനവുമായി കൂട്ടിമുട്ടി. വാഹനത്തിൽ പോലീസാണെന്ന് തെറ്റിദ്ധരിച്ച പ്രതി കാറുമായി കടന്നു. ആളൊഴിഞ്ഞ പുരയിടത്തിൽ കാർ ഉപേക്ഷിച്ചശേഷം ബസിൽ കയറി തിരുവനന്തപുരത്തേക്കു പോയി. അവിടെ നിന്ന് ബൈക്കിൽ കോഴിക്കോടിനു പോകും വഴി കൊട്ടാരക്കര ഫെയ്ത് ഹോമിനു സമീപം വച്ചാണ് പ്രതി പോലീസ് വലയിലായത്.
കേരളത്തിലാകമാനം മോഷണം നടത്തിയിട്ടുള്ളതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കാറും റബർ ഷീറ്റുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.പോലീസിന് കണ്ടെത്താൻ കഴിയാതിരുന്ന മോഷണക്കേസുകളിൽ പലതിലും പ്രതി കുറ്റസമ്മതം നടത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര എസ്എച്ച്ഒ ജയകൃഷ്ണൻ, എസ്ഐമാരായ അഭിലാഷ്, രജനീഷ്, വാസുദേവൻ, രാജൻ എസ് സിപിഒ അജു ഡി. തോമസ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.