പ്രതിനിധി സമ്മേളനം ഉദ്ഘാടനം ഇന്ന്
1485850
Tuesday, December 10, 2024 6:31 AM IST
ചാത്തന്നൂർ: സിപിഎം ജില്ലാ സമ്മേളനം ഇന്നു മുതൽ 12 വരെ കൊട്ടിയത്ത് നടക്കും. പിബി അംഗം എം.എ. ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, കെ.കെ. ശൈലജ, മന്ത്രി കെ.എൻ. ബാലഗോപാൽ, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.കെ. ജയചന്ദ്രൻ, എം.സ്വരാജ്, പുത്തലത്ത് ദിനേശൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
ജനജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിലെ പ്രമേയങ്ങൾ സമ്മേളനം അംഗീകരിക്കും. പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുക്കും. 12 -ന് വൈകുന്നേരം 4.30 ന് സമ്മേളന നഗരിയിൽ ഏരിയ കേന്ദ്രീകരിച്ച് പൊതുസമ്മേളനം നടക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ , പിബി അംഗം എം.എ. ബേബി, മന്ത്രി കെ.എൻ. ബാലഗോപാൽ, കെ.കെ. ശൈലജ, എം. സ്വരാജ് തുടങ്ങിയവർ പങ്കെടുക്കും.
പതാക, കൊടിമര ദീപശിഖാ ജാഥകൾ എത്തി ചേർന്നു
ചാത്തന്നൂർ: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പതാക, കൊടിമര, ദീപശിഖാ ജാഥകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയശേഷം സമ്മേളന നഗറിലെത്തിചേർന്നു.
ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജില്ലാ കമ്മിറ്റി അംഗം പി.ബി. സത്യദേവൻ ക്യാപ്റ്റനായ പതാക ജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ പി. രാജേന്ദ്രൻ ഏറ്റുവാങ്ങി. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നിന്ന് ജില്ലാ കമ്മിറ്റി അംഗം എം. നസീർ ക്യാപ്റ്റനായ കൊടിമര ജാഥ സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ ഏറ്റു വാങ്ങി.
കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കൊട്ടാരക്കര ഏരിയാ സെക്രട്ടറി പി.കെ.ജോൺസൺ ക്യാപ്റ്റനായ ദീപശിഖാ റിലേ സംസ്ഥാന കമ്മിറ്റി അംഗം ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ ഏറ്റുവാങ്ങി. ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ ചെയർമാനും ജില്ലാ കമ്മിറ്റി അംഗം എൻ. സന്തോഷ് കൺവീനറുമായ സ്വാഗതസംഘം പ്രവർത്തിച്ചു വരുന്നു. സമ്മേളനം വലിയ വിജയമാക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.