മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി കൊടിക്കുന്നിൽ സുരേഷ് എംപി
1486125
Wednesday, December 11, 2024 6:33 AM IST
കുണ്ടറ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെ സെന്റ്പീറ്റേഴ്സ് ബസലിക്കയിൽ സന്ദർശിച്ച് അനുഗ്രഹം ഏറ്റുവാങ്ങി കൊടിക്കുന്നിൽ സുരേഷ് എംപി. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ അഭിഷേകവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ വീക്ഷിക്കുവാനും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്നതിനുമായി ഭാരത് സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘാംഗം ആയിട്ടാണ് കൊടിക്കുന്നിൽ സുരേഷ് വത്തിക്കാനിൽ എത്തിയത്.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കുന്നതിനുള്ള ക്ഷണം അറിയിച്ച കൊടിക്കുന്നിൽ കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ ആശംസയും അറിയിച്ചു. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച അങ്ങേയറ്റം ഹൃദ്യവും അവിസ്മരണീയവും ആയിരുന്നു എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പിതാവും കൊടിക്കുന്നിലിനൊപ്പം ഉണ്ടായിരുന്നു.